പുരട്‌ചി തലൈവരുടെ 33-ാം ഓർമദിനത്തിൽ എംജിആറിനെ അനുസ്‌മരിച്ച തലൈവി ടീം. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയിലെ അരവിന്ദ് സ്വാമിയുടെ പുതിയ സ്റ്റിൽ ചിത്രങ്ങൾ പുറത്തുവിട്ടാണ് എംജിആറിന് അണിയറപ്രവർത്തകർ ആദരം ഒരുക്കുന്നത്.
-
It was not just an honour to play the role of Puratchi Thalaivar MGR, but a great responsibility. I thank director A.L. Vijay & producers @vishinduri @shaaileshrsingh for having faith in me. I humbly post these pics in Thalaivar’s memory, today.#Thalaivi #MGR #ArvindSwamiasMGR pic.twitter.com/F4KY07Q4Dt
— arvind swami (@thearvindswami) December 24, 2020 " class="align-text-top noRightClick twitterSection" data="
">It was not just an honour to play the role of Puratchi Thalaivar MGR, but a great responsibility. I thank director A.L. Vijay & producers @vishinduri @shaaileshrsingh for having faith in me. I humbly post these pics in Thalaivar’s memory, today.#Thalaivi #MGR #ArvindSwamiasMGR pic.twitter.com/F4KY07Q4Dt
— arvind swami (@thearvindswami) December 24, 2020It was not just an honour to play the role of Puratchi Thalaivar MGR, but a great responsibility. I thank director A.L. Vijay & producers @vishinduri @shaaileshrsingh for having faith in me. I humbly post these pics in Thalaivar’s memory, today.#Thalaivi #MGR #ArvindSwamiasMGR pic.twitter.com/F4KY07Q4Dt
— arvind swami (@thearvindswami) December 24, 2020
''പുരട്‌ചി തലൈവർ എംജിആറിന്‍റെ വേഷം ചെയ്യുന്നത് ഒരു ബഹുമതി മാത്രമല്ല, അത് വലിയൊരു ഉത്തരവാദിത്തം കൂടിയായിരുന്നു. എന്നെ വിശ്വസിച്ച് ഈ വേഷം നൽകിയ സംവിധായനും നിർമാതാവിനും ഞാൻ നന്ദി അറിയിക്കുന്നു. തലൈവരുടെ ഓർമക്കായ് ഈ ചിത്രങ്ങൾ ഞാൻ പങ്കുവെക്കുന്നു,'' എന്നാണ് അരവിന്ദ് സ്വാമി ട്വിറ്ററിൽ കുറിച്ചത്. ബോളിവുഡ് നടി കങ്കണ റണൗട്ട് ജയലളിതയെ അവതരിപ്പിക്കുന്ന ബയോപിക്കിൽ അരവിന്ദ് സ്വാമിയാണ് എംജിആറായി എത്തുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ്.
സ്‌കൂൾ കുട്ടികൾക്കൊപ്പമിരുന്ന് തലൈവർ ഭക്ഷണം കഴിക്കുന്നതും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റില്ലുകളിലൂടെയാണ് അവതരിപ്പിച്ചത്. അരവിന്ദ് സ്വാമിയുടെ നേരത്തെ പുറത്തിറങ്ങിയ പുരട്‌ചി തലൈവർ ലുക്ക് ആരാധകരെ ഞെട്ടിച്ചിരുന്നു .
ജയലളിതയുടെ നാലാം ചരമ വാര്‍ഷികത്തിൽ കങ്കണയുടെ ലുക്കും എംജിആറിന്‍റെ 103-ാം ജന്മദിന വാർഷികദിനത്തിൽ അരവിന്ദ് സ്വാമിയുടെ ആദ്യ ലുക്കും തലൈവി ടീം പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറക്കുന്നത്.