ഇതുവരെ സിനിമ പരിപോഷിപ്പിച്ച ആണത്തത്തിനും ആധിപത്യത്തിനുമുള്ള ചെകിടത്തടിയായിരുന്നു അനുഭവ് സിൻഹ സംവിധാനം ചെയ്‌ത ഥപ്പഡ്. ഗാർഹിക പീഡനത്തിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിലേക്കും വിരൽ ചൂണ്ടിയ ഹിന്ദി ചിത്രം സമൂഹത്തിന് മാറി ചിന്തിക്കാനുള്ള അവസരങ്ങൾക്ക് കൂടി വഴിവച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഇന്ന് ഥപ്പഡ് റിലീസായി ഒരു വർഷം പൂർത്തിയാകുമ്പോൾ പുതിയ പ്രഖ്യാപനവുമായി വരികയാണ് നടി തപ്സി പന്നു. ഥപ്പഡിലെ തന്‍റെ സഹതാരം പവൈൽ ഗുലാട്ടിക്കൊപ്പമാണ് തപ്സിയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്. തപ്സി- പവൈൽ ഗുലാട്ടി ജോഡിയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപാണ്. ദൊബാരയെന്നാണ് ചിത്രത്തിന്‍റെ പേര്. തന്‍റെ പുതിയ സിനിമാവിശേഷം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൊബാരയുടെ ലൊക്കേഷൻ ചിത്രവും തപ്സി പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.