ETV Bharat / sitara

'തന്‍ഹാജി' ഒരു ദൃശ്യവിസ്മയം; ലക്ഷകണക്കിന് കാഴ്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍റിങില്‍ - ajay devgun latest news

അജയ് ദേവഗണും സെയ്ഫ് അലിഖാനും കജോളുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ 19ന് റിലീസ് ചെയ്ത ട്രെയിലര്‍ ഇപ്പോഴും ട്രെന്‍റിങ് ലിസ്റ്റില്‍ തുടരുകയാണ്

'തന്‍ഹാജി' ഒരു ദൃശ്യവിസ്മയം; ലക്ഷകണക്കിന് കാഴ്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍റിങില്‍
author img

By

Published : Nov 21, 2019, 3:16 PM IST

ബോളിവുഡില്‍ നിന്ന് റിലീസിനൊരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം തന്‍ഹാജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവഗണും സെയ്ഫ് അലിഖാനും കജോളുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ 19ന് റിലീസ് ചെയ്ത ട്രെയിലര്‍ ഇപ്പോഴും ട്രെന്‍റിങ് ലിസ്റ്റില്‍ തുടരുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇതിനോടകം ട്രെയിലറിന് ലഭിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് തന്‍ഹാജിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്‍ഹാജിയായി വേഷമിടുന്നത് അജയ് ദേവഗണാണ്. ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തുന്നു. സാവിത്രി മാല്‍സൂരെയെന്ന കഥാപാത്രമായി കജോളും ചിത്രത്തില്‍ എത്തുന്നുണ്ട്. ശിവാജിയായി വേഷമിടുന്നത് ശരദ് കേല്‍ക്കറാണ്. നേഹ ശര്‍മ്മ, ജഗപതി ബാബു, ലുക് കെന്നി എന്നവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നത് അജയ് ദേവഗണ്‍ തന്നെയാണ്. 2020 ജനുവരി ആദ്യവാരത്തോടെ ചിത്രം തീയേറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.