സെയ്‌ഫ് അലി ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന ആമസോണ്‍ പ്രൈം വെബ് സീരിസ് താണ്ഡവിന്‍റെ ടീസര്‍ പുറത്തിറങ്ങി. പൊളിറ്റിക്കല്‍ ത്രില്ലറായ സീരിസിന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തെ നോക്കി കൈവീശുന്ന സെയ്‌ഫ് അലി ഖാനിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അലി അബ്ബാസ് സഫറാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിമാന്‍ഷു കിഷന്‍ മെഹ്റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്. ഒമ്പത് എപ്പിസോഡുകളായുള്ള സീരിസ് ജനുവരി 15 മുതല്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.