ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള അഭിനേത്രിയാണിപ്പോള്‍ താപ്സി പന്നു. നിരവധി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും, മറ്റ് സിനിമകളുടെ ചിത്രീകരണവുമായി തിരക്കിലുമാണ് താരം. ഇപ്പോള്‍ താപ്സിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കാം 1992 എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ പ്രതീക് ഗാന്ധിയാണ് ചിത്രത്തില്‍ നായകന്‍. 'വോ ലഡ്‌കി ഹേയ് കഹാന്‍' എന്നാണ് സിനിമയുടെ പേര്. കാണാതാകുന്ന ഒരു പെണ്‍കുട്ടിയെ തേടിയുള്ള താപ്സി-പ്രതീക് എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ യാത്രയാണ് സിനിമ പറയുന്നത്. നവാഗതനായ അർഷദ് സെയ്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് റോയ് കപൂർ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് കോമഡി ചിത്രത്തിന്‍റെ ഷൂട്ടിങ് 2021 അവസാനം ആരംഭിക്കും.
-
Hitting the road along with @taapsee in search of a missing ladki! Get ready for a riotous ride!#WohLadkiHaiKahaan? produced by #SiddharthRoyKapur, @roykapurfilms and written & directed by @justarshad . On the floors soon! pic.twitter.com/wJcI9Odag0
— Pratik Gandhi (@pratikg80) February 22, 2021 " class="align-text-top noRightClick twitterSection" data="
">Hitting the road along with @taapsee in search of a missing ladki! Get ready for a riotous ride!#WohLadkiHaiKahaan? produced by #SiddharthRoyKapur, @roykapurfilms and written & directed by @justarshad . On the floors soon! pic.twitter.com/wJcI9Odag0
— Pratik Gandhi (@pratikg80) February 22, 2021Hitting the road along with @taapsee in search of a missing ladki! Get ready for a riotous ride!#WohLadkiHaiKahaan? produced by #SiddharthRoyKapur, @roykapurfilms and written & directed by @justarshad . On the floors soon! pic.twitter.com/wJcI9Odag0
— Pratik Gandhi (@pratikg80) February 22, 2021
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വെബ് സീരിസുകളില്‍ ഒന്നായിരുന്നു പ്രതീക് ഗാന്ധിയുടെ സ്കാം 1992. സീരിസിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങളും പ്രതീകിനെ തേടിയെത്തിയിരുന്നു. ആദ്യമായാണ് പ്രതീക് താപ്സിക്കൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ പോകുന്നത്. അത്‌ലറ്റായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന രശ്മി റോക്കറ്റാണ് ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ താപ്സിയുെട സിനിമ. ലൂപ് ലപേട്ടയാണ് ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. കൂടാതെ അനുരാഗ് കശ്യപിന്‍റെ ദൊബാരാ എന്ന സിനിമയിലും താപ്സി അഭിനയിക്കുന്നുണ്ട്.