ETV Bharat / sitara

Swara Bhaskar against Dileep: 'ഷെയിം ഓണ്‍ യൂ'; ദിലീപിനെതിരെ സ്വര ഭാസ്‌കര്‍ - ദിലീപിനെതിരെ സ്വര ഭാസ്‌കര്‍

Swara Bhaskar against Vanitha: വനിതയ്‌ക്കും ദിലീപിനുമെതിരെ സ്വര ഭാസ്‌കര്‍. നടിയെ ആക്രമിച്ച കേസിലെ വിചാരണ നേരിടുന്ന ദിലീപിന്‍റെ കുടുംബ ചിത്രം സ്‌ത്രീപക്ഷ മാസിക യായ വനിതയില്‍ അച്ചടിച്ച് വന്നതിനെതിരെയാണ് സ്വര ഭാസ്‌കര്‍ പ്രതികരിച്ചിരിക്കുന്നത്.

Swara Bhaskar against Dileep  Swara Bhaskar against Vanitha  ദിലീപിനെതിരെ സ്വര ഭാസ്‌കര്‍  വനിതയ്‌ക്കും ദിലീപിനുമെതിരെ സ്വര ഭാസ്‌കര്‍
Swara Bhaskar against Dileep: 'ഷെയിം ഓണ്‍ യൂ'; ദിലീപിനെതിരെ സ്വര ഭാസ്‌കര്‍
author img

By

Published : Jan 7, 2022, 3:46 PM IST

Swara Bhaskar against Dileep: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ്‌ താരം സ്വര ഭാസ്‌കര്‍. കേസിലെ വിചാരണ നേരിടുന്ന ദിലീപിന്‍റെ കുടുംബ ചിത്രം സ്‌ത്രീപക്ഷ മാസിക വനിതയില്‍ അച്ചടിച്ച് വന്നതിനെതിരെയാണ് സ്വര ഭാസ്‌കര്‍ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. വനിത മാസികയെ ഓര്‍ത്ത്‌ ഞാന്‍ ലജ്ജിക്കുന്നുവെന്നാണ് സ്വര ഭാസ്‌കര്‍ കുറിച്ചത്.

Swara Bhaskar against Vanitha: '2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ട്‌ പോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് ദിലീപ്‌ ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്‌. ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. വനിത മാഗസിനെ ഓര്‍ത്ത്‌ ലജ്ജിക്കുന്നു.'-ഇപ്രകാരമായിരുന്നു സ്വര ഭാസ്‌കറിന്‍റെ ട്വീറ്റ്‌.

  • This man is Dileep- Malyalam film industry star (pretty incriminatingly) accused of sponsoring the kidnapping & assault of an actress & colleague in 2017. Spent many months in jail. On bail now. Victim has written to Kerala CM to expedite justice. Shame on you Vanitha magazine. https://t.co/nwfte7ouup

    — Swara Bhasker (@ReallySwara) January 6, 2022 " class="align-text-top noRightClick twitterSection" data=" ">

ദിലീപിന്‍റെ കുടുംബ ചിത്രം കവര്‍ ചിത്രമാക്കിയ വനിതക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ്‌ ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്‍റെ കുടുംബ ചിത്രം കവര്‍ ചിത്രമായി ഉപയോഗിച്ചത് വിരോധാഭാസമാണെന്നാണ് വനിതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക ആരോപണം. വിഷയത്തില്‍ സിനിമാ-സാമൂഹിക-സാംസ്‌കാരിക മേഖലയിലും നിരവധ പ്രമുഖര്‍ പ്രതികരിച്ചു.

Also Read: സ്വര ഭാസ്‌കറിന് കൊവിഡ്‌ പോസിറ്റീവ്‌; അഭ്യര്‍ഥനയുമായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.