നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രബര്‍ത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുംബൈയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പണം തട്ടിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ഇഡി റിയയെ ചോദ്യം ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ മുൻ ബിസിനസ് മാനേജർ ശ്രുതി മോദിയെയും ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ സുഹൃത്ത് സിദ്ധാര്‍ഥ് പിതാനിയോട് ഓഗസ്റ്റ് 8ന് മുമ്പ് ചോദ്യംചെയ്യലിന് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിനെ റിയ മാനസികമായി തളർത്തിയെന്നും നടന്‍റെ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയെന്നും ആരോപിച്ച് സുശാന്തിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഇപ്പോള്‍ റിയയെ ചോദ്യം ചെയ്യുന്നത്.
റിയ ചക്രബര്‍ത്തി എന്‍ഫോഴ്സ്മെന്‍റിന് മുമ്പില്‍ ഹാജരായി - ബോളിവുഡ് നടി റിയ ചക്രബര്‍ത്തി
പണം തട്ടിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ഇഡി റിയയെ ചോദ്യം ചെയ്യുന്നത്