ബോളിവുഡ് ലോകത്ത് സ്വന്തം കഴിവിലൂടെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച താരം സുശാന്ത് സിങിന്‍റെ പെട്ടന്നുള്ള വിയോഗം ആരാധകരെയും രാജ്യത്തെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിലാണ് സ്വവസതിയില്‍ കണ്ടെത്തിയത്. എന്നാല്‍ താരത്തിന്‍റേത് മരണമല്ലെന്നും മറ്റ് പല കാരണങ്ങളും സുശാന്തിന്‍റെ മരണത്തിന് പിന്നിലുണ്ടെന്നും നിരവധിപേര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ സുശാന്തിന്‍റെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ടിക് ടോക്ക് വീഡിയകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ തിവാരിയാണ് സുശാന്തായി വെള്ളിത്തിരയിലെത്തുക. സുശാന്ത് സിങിനോടുള്ള രൂപ സാദൃശ്യമാണ് സച്ചിന്‍ നായകവേഷത്തിലെത്താന്‍ കാരണം. 'സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്' എന്നാണ് സിനിമയുടെ പേര്. വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ നായകനാകുന്ന സച്ചിന്‍ തിവാരിയുടെ പോസ്റ്ററുകള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്.
- " class="align-text-top noRightClick twitterSection" data="
">