ETV Bharat / sitara

ആരാധകന് വേണ്ടി കേരളത്തിന് ഒരു കോടി; സുശാന്ത് സിങ് മലയാളിക്ക് പ്രിയപ്പെട്ടവൻ - കേരളം പ്രളയം ഫണ്ട്

2018ലെ പ്രളയകാലത്ത് കേരളത്തിന് ധനസഹായം നൽകാൻ ആഗ്രഹിച്ച ആരാധകന്‍റെ പേരിലാണ് സുശാന്ത് സിങ് രാജ്‌പുത് ഒരു കോടി രൂപ സംഭാവന ചെയ്‌തത്

Sushant Singh Rajput donation  Kerala floods  bollywood death  hindi actor  സുശാന്ത് സിങ് രാജ്‌പുത്  കേരളത്തിന് ഒരു കോടി  സുശാന്ത് സിങ് മലയാളിക്ക്  കേരളം പ്രളയം ഫണ്ട്  ബോളിവുഡ് കേരളം സഹായം
സുശാന്ത് സിങ് മലയാളിക്ക് പ്രീയപ്പെട്ടവൻ
author img

By

Published : Jun 14, 2020, 8:17 PM IST

മലയാളത്തിന് സുശാന്ത് സിങ്ങിനെ മറക്കാൻ കഴിയില്ല. താരമെന്ന നിലയിൽ മാത്രമല്ല, നല്ല മനുഷ്യനായാണ് അദ്ദേഹത്തെ കേരളം ഓർക്കുന്നത്. 2018ലെ പ്രളയകാലത്ത് കേരളത്തിന് ധനസഹായം നൽകാൻ അതിയായി ആഗ്രഹിച്ച ആരാധകന്‍റെ പേരിൽ സുശാന്ത് സിങ് രാജ്‌പുത് ഒരു കോടി രൂപ സംഭാവന ചെയ്‌തിരുന്നു. കേരളത്തിനെ ഉയർത്തെഴുന്നേൽപിക്കാൻ, കേരളത്തിലെ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹമുള്ള ഒരു ആരാധകൻ സുശാന്തിനെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചു. കേരളത്തെ സഹായിക്കാൻ തന്‍റെ കൈയിൽ പണമില്ല. എന്നാൽ, അവർക്ക് എങ്ങനെ സംഭാവന നൽകുമെന്നാണ് ശുഭം രഞ്ജൻ എന്നയാൾ പോസ്റ്റിൽ ചോദിച്ചത്. അദ്ദേഹത്തിന് മറുപടിയായി ബോളിവുഡ് യുവനടൻ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ആരാധകന്‍റെ പേരിൽ സംഭാവന നൽകുന്നു എന്ന് അറിയിച്ചുകൊണ്ട് മറുപടിയും നൽകി.

  • As promised my friend, @subhamranjan66, what you wanted to do has been done. You made me do this, so be extremely proud of yourself. You delivered exactly when it was needed.
    Lots and lots of love. FLY🦋
    Cheers 🦋🌪🌏✊🙏🏻❤️#MyKerala 🌳☀️💪🙏🏻❤️#KeralaReliefFunds pic.twitter.com/fqrFpmKNhK

    — Sushant Singh Rajput (@itsSSR) August 21, 2018 " class="align-text-top noRightClick twitterSection" data=" ">

സംഭാവന നൽകിയ വിവരങ്ങൾ അടങ്ങിയ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു. എന്നെ ഇത്തരമൊരു കർമം ചെയ്യാൻ സഹായിച്ച ആരാധകന് അദ്ദേഹം പോസ്റ്റിലൂടെ നന്ദിയും അറിയിച്ചു. 2018 ഓഗസ്റ്റ് 21ലാണ് ആരാധകന് വേണ്ടി കേരളത്തിന് ധനസഹായം നൽകിയെന്ന് അറിയിച്ചുകൊണ്ട് സുശാന്ത് സിങ് ട്വീറ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.