ETV Bharat / sitara

സുശാന്തിന്‍റെ മരണം .. മാസങ്ങൾ നീണ്ട അന്വേഷണം എവിടെയെത്തി?

author img

By

Published : Jan 21, 2021, 8:03 AM IST

ഇന്ന് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ 35-ാം ജന്മദിനം വാർഷികം. 2020 ജൂൺ 14ന് കഴുത്തിൽ കുരുക്കിട്ട് സുശാന്ത് ജീവിതത്തിൽ നിന്നും വിടപറഞ്ഞു. അദ്ദേഹത്തിന്‍റെ മരണം വലിയൊരു ആഘാതമായിരുന്നു സിനിമാലോകത്തിനും ആരാധകർക്കും. ഒരു നടന്‍റെ ആത്മഹത്യ ഇത്രത്തോളം പിടിച്ചുകുലുക്കിയ മറ്റൊരു സംഭവം ഇതിന് മുമ്പ് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല...

സുശാന്ത് തൂങ്ങിമരിച്ചു വാർത്ത  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ 35-ാം ജന്മദിനം വാർത്ത  സുശാന്ത് പിറന്നാൾ വാർത്ത  സുശാന്ത് മരണം സ്വജനപക്ഷപാതം വാർത്ത  ബോളിവുഡ് നെപ്പോട്ടിസം വാർത്ത  sushant singh rajput 35th birthday today news  sushant birthday and controversy news  sushant sing hanged news  sushant suicide and nepotism in bollywood news  sushant singh rajput death news latest
സുശാന്ത് തൂങ്ങിമരിച്ചു.. മാസങ്ങൾ നീണ്ട അന്വേഷണം

"നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു... ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ... സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്," കഴുത്തിൽ കയറിട്ട് സ്വപ്‌നങ്ങളെ കുരുക്കി സുശാന്ത് സിംഗ് രജ്‌പുത് മടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് അമ്മക്കായ് എഴുതിയ വാക്കുകൾ. വിഷാദരോഗമായിരിക്കാം കാരണം... സിനിമയിൽ നിന്നുള്ള തഴച്ചിലുകളിൽ മനസ് മടുത്തതുമാകാം... ലോക്ക് ഡൗണിലെ വിരസതയും മടുപ്പുമായിരിക്കാം... ലഹരി മരുന്ന് ആസക്തിയിലുമാകാം... അതുമല്ലെങ്കിൽ ലവ് ഫെയിലർ. ഊഹാപോഹങ്ങൾ പലതും വന്നു. പക്ഷേ, അയാൾ നേരിട്ട കയ്‌പ്പിന്‍റെ രുചിയുള്ള അനുഭവങ്ങളും അവഗണനകളും അങ്ങനെ നിസാരമാക്കേണ്ടതല്ല.

ജൂൺ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച ഉച്ചയോടെ ബ്രേക്കിങ് ന്യൂസുകൾ നിറഞ്ഞു. നടൻ സുശാന്ത് സിംഗ് രജ്‌പുത് ആത്മഹത്യ ചെയ്‌തു. മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതിനാൽ വിഷാദമായിരിക്കാം കാരണം. ആദ്യമാദ്യം വാർത്തകളും പ്രാഥമിക റിപ്പോർട്ടുകളും യുവപ്രതിഭയുടേത് ആത്മഹത്യയെന്ന് വിധിയെഴുതിയെങ്കിലും സുശാന്തിനെയും ബോളിവുഡിനെയും അറിയാവുന്നവർ ഒന്നിരുത്തി ചിന്തിച്ചു. ആത്മഹത്യ, തൂങ്ങിമരണം എന്ന തലക്കെട്ടിലേക്ക് മാറ്റി.

"ഒരു റാങ്ക് ഹോൾഡറിന് എങ്ങനെ ബലഹീനമായ ഹൃദയമുണ്ടാകും?" താരത്തിന്‍റെ മരണത്തിന്‍റെ പിറ്റേദിവസം കങ്കണ സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തോട് മുഖാമുഖം വന്ന് ചോദിച്ചു. സുശാന്ത് തന്നെ, തന്‍റെ ചിത്രങ്ങൾ കാണാൻ പ്രേക്ഷകരോട് അഭ്യർഥിച്ചു, സിനിമയിൽ തനിക്ക് ഗോഡ്‌ഫാദറില്ലെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. താരകുടുംബങ്ങളുടെ മേൽക്കോയ്മിൽ ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്ന് പൊതുവേദികളിൽ സുശാന്ത് വെളിപ്പെടുത്തിയതുമാണ്. അതെ, കങ്കണ റണൗട്ട് പറഞ്ഞതിൽ കഴമ്പുണ്ട്.

പഴയ കാലങ്ങളിലേക്കൊന്ന് കണ്ണോടിച്ചാൽ ആഘോഷ പരിപാടികളിലും അവാർഡ് നിശകളിലും അയാളും അയാളെപ്പോലെ സിനിമ സ്വപ്നം കണ്ട് ബോളിവുഡിലേക്ക് വണ്ടികേറിയ കുറേ സാധാരണക്കാരായ കലാകാരന്മാരും അപമാനിക്കപ്പെടുന്നത് കാണാം. കോഫി വിത്ത് കരണിലും ഫിലിംഫെയർ അവാർഡ് നിശയിലും ഐഫയിലുമൊക്കെ എത്രയോ തവണ അത് നമ്മൾ കണ്ടിട്ടും കാര്യമാക്കാതെ ചിരിച്ചുകളഞ്ഞിരിക്കുന്നു.

കങ്കണ മാത്രമല്ല, നിഖിൽ ദ്വിവേദിയും വിവേക് ഒബ്റോയ്‌യും അഭിനവ് കശ്യപും... എന്തിനേറെ ഓസ്‌കറിങ്ങ് ഇന്ത്യയിലേക്കെത്തിച്ച എആർ റഹ്‌മാൻ പോലും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ബൃഹത്തായ ഹിന്ദി സിനിമാലോകത്തെ ഈ കുടുംബാധിപത്യം.

എങ്കിലും കുടുംബതാരങ്ങളേക്കാൾ, പവിത്ര റിഷ്‌തയിലെ മാനവിനെയും കൈ പോ ചെയിലെ ഇഷാനെയും ശുദ്ധ് ദേശി റൊമാൻസ് ചിത്രത്തിലെ രഘു റാമിനെയും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയെയും കേദാർനാഥിലെ മൻസൂർ ഖാനെയുമാണ് പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചിട്ടുള്ളത്. ആഡംബരത്തിന്‍റെയും ആർഭാടത്തിന്‍റെയും ഭാവങ്ങൾ പ്രദർശിപ്പിക്കാത്ത നടന്‍റെ മരണം താങ്ങാനാവാതെ കുറേ ആരാധകർ ആത്മഹത്യ ചെയ്‌തത് ന്യായീകരിക്കാവുന്നത് അല്ലെങ്കിലും, ഒട്ടും വിചാരിക്കാതെ തങ്ങൾക്ക് നഷ്‌ടപ്പെട്ട പ്രിയപ്പെട്ടവനെ അത്രയധികം സ്‌നേഹിച്ചിരുന്നതാണെന്ന് അവ സൂചിപ്പിക്കുന്നുണ്ട്.

എണ്ണിപ്പറയാവുന്ന രംഗങ്ങളിൽ മാത്രമാണെങ്കിലും പികെയിലെ സർഫറാസ് യൂസഫ് പ്രേക്ഷകനിലേക്ക് കുടിയേറി. ക്രീസിൽ കണ്ട എം.എസ് ധോണിയെ സുശാന്തിലൂടെ സ്‌ക്രീനിൽ സിനിമയായി കണ്ടപ്പോഴോ ഭാഷയും ദേശവും കടന്ന് സുശാന്ത് സിംഗ് രജ്‌പുത് എന്ന നടൻ അറിയപ്പെടാൻ തുടങ്ങി. താരപദവിയും അഭിനയമികവും ഒരുമിച്ച് വാഴാത്ത ബോളിവുഡിന് മറുപടിയായിരുന്നു സുശാന്തും അയാൾ അഭിനയിച്ച 12 ചിത്രങ്ങളും.

സുശാന്ത് തൂങ്ങിമരിച്ചു വാർത്ത  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ 35-ാം ജന്മദിനം വാർത്ത  സുശാന്ത് പിറന്നാൾ വാർത്ത  സുശാന്ത് മരണം സ്വജനപക്ഷപാതം വാർത്ത  ബോളിവുഡ് നെപ്പോട്ടിസം വാർത്ത  sushant singh rajput 35th birthday today news  sushant birthday and controversy news  sushant sing hanged news  sushant suicide and nepotism in bollywood news  sushant singh rajput death news latest
പഠിക്കാൻ മിടുക്കൻ, മികച്ച ഡാൻസർ... കഴിവുകളേറെ

അവസരങ്ങൾ നിഷേധിച്ചും അപമാനിച്ചും വിഷാദരോഗത്തിലേക്ക് തള്ളിവിട്ട നടന്‍റെ മരണത്തിൽ നീതിയാവശ്യപ്പെട്ട് ട്വിറ്ററുകളിൽ ഹാഷ്‌ടാഗുകൾ നിറഞ്ഞു. ഇതൊരു ആത്മഹത്യ അല്ല കൊലപാതകമാണെന്ന് സുശാന്തിന്‍റെ ആരാധകർ വാദിച്ചു. അത് രാജ്യമെമ്പാടും അലയടിച്ചപ്പോൾ, നടന്‍റെ പെൺസുഹൃത്ത് റിയ ചക്രബർത്തിയിൽ നിന്നും അദ്ദേഹത്തിന്‍റെ പത്തോളം കുടുംബക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ മാത്രമാക്കാതെ ബോളിവുഡിന്‍റെ പ്രമുഖരിലേക്കും മുംബൈ പൊലീസ് അന്വേഷണം വിപുലീകരിച്ചു. താരത്തിന്‍റെ ശരീരത്തിൽ മുറിപ്പാടുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ജൂൺ 24ന് അന്തിമ പോസ്റ്റ്മാർട്ടം റിപ്പോർട്ടായി മുംബൈ പൊലീസിന് ഫലം ലഭിച്ചിരുന്നു. എങ്കിലും പ്രൊഫഷനിലെ സ്‌പർധ താരത്തിന്‍റെ വിഷാദത്തിന് കാരണമായിരുന്നോയെന്ന് അന്വേഷിക്കുകയായിരുന്നു മുംബൈ പൊലീസിന്‍റെ ദൗത്യം. സഞ്ജയ്‌ ലീലാ ബൻസാലിയും മഹേഷ് ഭട്ടും കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻ സിഇഒയുമൊക്കെ ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടു.

ജൂലൈ 28ന് റിയാ ചക്രബർത്തിക്കെതിരെ സുശാന്തിന്‍റെ അച്ഛൻ കെ.കെ സിംഗ് പട്‌നയിൽ കേസ് കൊടുത്തു. സ്‌നേഹം നടിച്ച് മകനിൽ നിന്നും പണം തട്ടി... ഹർജിക്കെതിരെ റിയയും നീങ്ങി, അന്വേഷണം ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണം. ബിഹാർ പൊലീസിന് കെ.കെ സിംഗ് നൽകിയ എഫ്ഐആറിൽ സ്റ്റേ വേണമെന്നും സുപ്രീം കോടതിയോട് നടി അഭ്യർഥിച്ചു. പക്ഷേ, ജൂലൈ 30ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സുശാന്തിന്‍റെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ തുടങ്ങി. എന്നാൽ, തന്നെ കരുതിക്കൂട്ടി ഫ്രെയിം ചെയ്യുകയാണെന്നും തനിക്ക് നീതി വേണമെന്നും റിയ അടുത്ത ദിവസം തന്നെ ഒരു വീഡിയോയിലൂടെ പറഞ്ഞു.

സംഭവം രാഷ്‌ട്രീയതാൽപര്യങ്ങളിലേക്കും വഴിമാറി. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ സംതൃപ്‌തരല്ലെന്ന് ചൂണ്ടികാണിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തോട് അഭ്യർഥിച്ചതോടെ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് മോദി സർക്കാർ നിർദേശം വച്ചു. ഓഗസ്റ്റ് 19നാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുംബൈ പൊലീസിന്‍റെ പക്കലുള്ള തെളിവുകളും രേഖകളും സിബിഐക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടു. ഇതിനിടയിൽ മുംബൈയിലെ ശിവസേന സർക്കാരും ബിജെപിയും തമ്മിൽ വാക്പോരുകൾ നടന്നു. സ്വജനപക്ഷപാതത്തിൽ പ്രതികരിക്കാത്തതിൽ തപ്‌സിയെയും സ്വര ഭാസ്‌കറെയും അനുരാഗ് കശ്യപിനെയും കങ്കണ വിമർശിച്ചു. വ്യക്തിപരമായ താൽപര്യങ്ങൾക്കും കങ്കണ സ്വജനപക്ഷപാതം ഉപയോഗിച്ചത് വിവാദങ്ങൾക്ക് കാരണമായി. തന്നെ രാഷ്‌ട്രീയ അജണ്ഡകളുടെ ബലിയാടാക്കുകയാണെന്ന് റിയ ചക്രബർത്തിയും കോടതിയിൽ ഉന്നയിച്ചു.

സുശാന്തിന്‍റെ ഫ്ലാറ്റിലെ അയൽപക്കകാരെയും ജീവനക്കാരെയും സിബിഐ വിളിപ്പിച്ചു. ഓഗസ്റ്റ് 27ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റിയക്കെതിരെ കേസെടുത്തു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയതിൽ നടിക്ക് പങ്കുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു എൻസിബി നടപടി. മൂന്ന് ദിവസത്തിന് ശേഷം സിബിഐയുടെ ചോദ്യം ചെയ്യലിനും റിയ ഹാജരായി. നടന് നൽകിയ മരുന്നുകളെയും മറ്റുമുള്ള വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു അവരെ വിളിപ്പിച്ചത്. ഫോൺ സന്ദേശങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടിരുന്നതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

സെപ്‌തംബർ അഞ്ചിന് റിയയുടെ സഹോദരൻ ഷോയിക് ചക്രബർത്തിയെയും സുശാന്തിന്‍റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡയെയും മുംബൈ കോടതി നാല് ദിവസത്തെ എൻസിബി കസ്റ്റഡിയിൽ അയച്ചു. പേഴ്‌സണൽ സ്റ്റാഫ് ദിപേഷ് സാവന്തിനെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തു. തന്‍റെ മകനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം രേഖപ്പെടുത്തി റിയയുടെ അച്ഛൻ ഇന്ദ്രജിത് ചക്രബർത്തി എത്തി. "അഭിനന്ദനങ്ങൾ ഇന്ത്യ, ഇന്ന് എന്‍റെ മകനെ അറസ്റ്റ് ചെയ്‌തു, നാളെ മകളെ... പിന്നെപ്പിന്നെ അങ്ങനങ്ങനെ. ഒരു മധ്യവർഗ കുടുംബത്തിനെ വളരെ വിദഗ്‌ധമായി ഒതുക്കി. എന്നാൽ, നീതിയുടെ പേരും പറഞ്ഞ് ഇതും ന്യായീകരിക്കും...." എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

സെപ്‌തംബർ എട്ടിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫിസിൽ ഹാജരായ റിയ ചുറ്റും തടിച്ച് കൂടിയ മാധ്യമങ്ങളോട് ഒന്നും പറഞ്ഞില്ല. പകരം, "റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റുകള്‍ നീലയാണ്, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും" എന്നെഴുതിയ അവർ ധരിച്ച കറുത്ത ടീഷർട്ട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കൊള്ളരുതായ്‌മകളും കുടിപ്പകയുമൊക്കെ അരങ്ങുവാണിട്ടും തന്നിലേക്ക് മാത്രം ഒരു കേസ് എങ്ങനെ മാറ്റപ്പെടുന്നുവെന്നതിന്‍റെ പിന്നാമ്പുറക്കാഴ്‌ചകൾ. അതെ, ബോളിവുഡിൽ ശബ്‌ദമുയർത്താൻ ഭയക്കേണ്ട രണ്ട് കാര്യങ്ങൾ, അവ ഫെമിനിസവും നെപ്പോട്ടിസവും തന്നെയാണ്. പുരുഷാധിപത്യത്തിലും സ്വജനപക്ഷപാതത്തിലും വീർപ്പുമുട്ടിയവർ മിക്കപ്പോഴും എങ്ങും തൊടാതെ അതിൽ പ്രതികരിച്ചിട്ടുമുണ്ട്.

സെപ്‌തംബറിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപികാ പദുക്കോണും സാറാ അലി ഖാനും ശ്രദ്ധാ കപൂറും രാകുൽ പ്രീത് സിംഗും ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയും എൻസിബിക്ക് മുന്നിൽ ഹാജരായി. പിന്നീട് എൻസിബി അറസ്റ്റ് ചെയ്‌ത റിയയെ കോടതി പതിനാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ തേടിയുള്ള യാത്ര അവിടെ അവസാനിച്ചില്ല, അത് അർജുൻ രാംപാൽ മുതൽ വിവേക് ഒബ്‌റോയ്‌യുടെ ബന്ധുക്കളിലേക്ക് വരെ നീണ്ടു. താരത്തിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് എംയിസിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം റിപ്പോർട്ട് നൽകിയെങ്കിലും അതും വിശ്വസനീയമല്ലെന്ന രീതിയിൽ ആരോപണങ്ങളും ഉയർന്നു. സിബിഐ അന്വേഷണം ആരംഭിച്ച് നാല് മാസം പിന്നിട്ട വേളയിൽ കേസിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഏജൻസി കാലതാമസമെടുക്കുന്നതിലും സുശാന്തിന്‍റെ ആരാധകർ അക്ഷമരായി. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി അന്തിഫലം പുറത്തുവിടണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ ആരാധകർ കോടതിയെ സമീപിക്കുക വരെ ചെയ്‌തിട്ടുണ്ട്. എന്നിട്ടും,.. മാസങ്ങൾ പിന്നിടുന്നതല്ലാതെ നീതി ഉറപ്പായോ സുശാന്തിന്.

സിബിഐ, എൻസിബി, ഇഡി... സുശാന്തിന്‍റെ കേസിൽ മൂന്ന് ഏജൻസികളാണ് സമാന്തരമായി അന്വേഷണം നടത്തുന്നത്. എങ്കിലും ഇനിയുമെത്രയോ കഥാപാത്രങ്ങളായി തിരശ്ശീലയിൽ ജീവിക്കേണ്ട പ്രിയനടന്‍റെ അകാലത്തിലുള്ള മരണം, അല്ലെങ്കിൽ എന്തിനദ്ദേഹം ഇങ്ങനെയൊരു കടുംകൈക്ക് മുതിർന്നുവെന്നതിന്‍റെ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

സുശാന്തിന്‍റെ വിഷാദരോഗത്തിന് ബോളിവുഡിലെ സ്വജനപക്ഷപാതവും കാരണമായെന്ന് വാദങ്ങൾ ഉയർന്നു

സുശാന്തിന്‍റെ വിഷാദം

ദിഷ സാലിയൻ, സുശാന്തിന്‍റെ മുൻ മാനേജർ നടന്‍റെ മരണത്തിന് ഒമ്പത് മാസങ്ങൾക്ക് മുൻപാണ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നത്. പിന്നീട്, ആത്മഹത്യകളുടെ പരമ്പര സുശാന്തിലൂടെയും ആസിഫ് ബസ്‌റയിലൂടെയും സമീർ ശർമയിലൂടെയുമൊക്കെ നീണ്ടുതുടങ്ങി. വിഷാദരോഗമെന്നാൽ ശരിക്കുമെന്തെന്ന് ആളുകൾ ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങാനും സുശാന്തിന്‍റെ നഷ്‌ടം പഠിപ്പിച്ചു. വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ 'നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി' എന്ന പെയിന്‍റിങ്ങ് തന്‍റെ ട്വിറ്ററിന്‍റെ അവസാന കവർ ചിത്രമാക്കി സുശാന്ത് സിംഗ് രജ്‌പുത് വിടവാങ്ങുമ്പോൾ, ലോക പ്രശസ്തനായ ആ പെയിന്‍റര്‍ മരിച്ചതിനുള്ള കാരണം കൂടി നമ്മൾ വിലയിരുത്തേണ്ടതാണ്.

ലോകത്ത് 265 മില്യൺ ആളുകൾ വിഷാദരോഗത്തിൽ കഷ്‌ടപ്പെടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതിൽ പകുതിയിലധികം പേരും രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നു. വിഷാദരോഗം ഒരു വിഷമഘട്ടത്തിലെ വേദനയല്ല... രണ്ടാഴ്‌ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അനിയന്ത്രിത ദുഃഖം, തളർച്ച, വിശപ്പില്ലായ്‌മയോ അമിതമായി വിശപ്പ് വരികയോ, ഉറക്കമില്ലായ്‌മയോ ഉറക്കക്കൂടുതലോ, ആത്മവിശ്വസക്കുറവോ... അങ്ങനെ ജീവിതത്തെ ആസ്വദിക്കാനാവാത്ത അവസ്ഥയിലേക്ക് ഒരാൾ ചെന്നുവീഴുന്നത് വിഷാദരോഗത്തിന്‍റെ ഏതാനും ലക്ഷണങ്ങൾ മാത്രം. പാരമ്പര്യമായോ തലച്ചോറിന്‍റെ പ്രവർത്തനക്ഷമതയോ ജീവിതത്തിലെ പ്രതിസന്ധിയോ ആയിരിക്കാം ഇതിന് കാരണം. പക്ഷേ മരുന്നുകൾക്ക് സാധിക്കുന്നതിനേക്കാൾ ആ മനുഷ്യനെ പരിഗണനയോടെ സമീപിക്കുന്നതും അയാൾക്ക് ആത്മവിശ്വാസം നൽകുന്നതും ശ്രദ്ധ നൽകുന്നതുമൊക്കെ ഒരുപക്ഷേ, ആത്മഹത്യയിൽ നിന്ന് അയാളെ തിരിച്ചുപിടിച്ചേക്കാം.

ബോളിവുഡിലെ കുടുംബതാരങ്ങൾ

കപൂർ ആൻഡ് സൺസ് മുതൽ... ബോളിവുഡിന്‍റെ അധികാരികളാകുമ്പോൾ

പഠിക്കാൻ മിടുക്കൻ, ഗംഭീര ഡാൻസർ, സ്വാഭാവികമായുള്ള അഭിനയം, ബോളിവുഡിലെ നായകന്മാർക്കിണങ്ങുന്ന സൗന്ദര്യം... സിനിമയിൽ അയാൾ പരാജിതനായിരുന്നില്ല, എന്നാൽ, ബോളിവുഡിൽ പരാജയപ്പെട്ടു. കാരണം.....

അതെ, ഹിന്ദി സിനിമാലോകത്ത് വൻ ശൃംഖലയാണുള്ളത്, ഒരു കുടുംബത്തിൽ നിന്ന് തുടങ്ങി അവരുടെ മക്കളിലേക്കും ചെറുമക്കളിലേക്കും മരുമക്കളിലേക്കും വ്യാപിച്ച് നിൽക്കുന്ന മേൽക്കോയ്‌മ. പ്രത്യക്ഷത്തിൽ കരൺ ജോഹറും മഹേഷ് ഭട്ടും സൽമാൻ ഖാനും മാത്രമാണ് സ്വന്തം വീട്ടുകാരെ പിന്തുണച്ച്, മറ്റുള്ളവരെ തഴയുന്നതെന്ന് തോന്നിയത്. എന്നാൽ, കപൂർ ഫാമിലിയും ചോപ്ര ഫാമിലിയും മുഖർജി ശൃംഖലയും അക്തർ- ആസ്മി, ഭട്ട് ശൃംഖലയുമൊക്കെ മുംബൈ കേന്ദ്രീകരിച്ചുള്ള സിനിമാ വ്യവസായത്തിലെ അധികാരികളാണ്. മൂന്ന് തലമുറക്ക് മുൻപ് തന്നെ ഇവരുടെ വേരുകൾ ബോളിവുഡിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

ഇവയിൽ തന്നെ ഓരോ കുടുംബങ്ങളും സൗഹൃദത്തിലൂടെയും വിവാഹബന്ധങ്ങളിലൂടെയും പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ശൃംഖലക്ക് പുറത്തുനിന്നെത്തുവർ പ്രശസ്‌തരാകുമ്പോൾ കുടുംബതാരങ്ങളെ വിവാഹം ചെയ്തുവരുന്ന പ്രവണതയും കാണാം. ഐശ്വര്യ റായ്, കുണാൽ കപൂർ, ദീപികാ പദുകോൺ, അശുതോഷ് ഗൗരീക്കറൊക്കെ അതിനുദാഹരണം.

പൃഥ്വിരാജ് കപൂറിലും ത്രിലോക് കപൂറിലും തുടങ്ങിയ കപൂർ വാഴ്ച പിന്നീട് രാജ്, ഷമ്മി, ശശി, ഊർമിള കപൂർമാരിലൂടെ വളർന്നു. അടുത്ത തലമുറയിൽ ഋഷിയിലേക്കും രൺദീറിലേക്കും അതു പിന്നെ രൺബീർ, കരീന- കത്രീന കപൂറിൽ വരെ എത്തിനിൽക്കുന്നു. പൃഥ്വിരാജ് കപൂറിന്‍റെ കസിൻ സുരീന്ദർ കപൂറിലൂടെ അനിൽ, ബോണി, റീന കപൂറിലേക്കും പിന്നീട് അർജുൻ, ജാൻവി കപൂർ പുതിയ താരങ്ങളിലേക്കും സമാന്തരമായി മറ്റൊരു കപൂർ ശൃംഖലയും ഉടലെടുത്തു.

കരൺ ജോഹറും ആദിത്യ ചോപ്രയും യഷ് ചോപ്രയും ഉൾപ്പെടുന്ന ചോപ്ര ഫാമിലി ഹിന്ദി സിനിമാലോകത്തെ മറ്റൊരു ബൃഹത്ത് ശൃംഖലയാണ്. കജോളും റാണി മുഖർജിയും ഉൾപ്പെടുന്ന മുഖർജി കുടുംബം, ഗാനരചയിതാവ് നിസാർ അക്തറും മകൻ ജാവേദ് അക്തറും ചെറുമകൻ ഫർഹാൻ അക്തറും സംവിധായിക സോയ അക്തറും.. അവരുടെ കുടുംബത്തിലേക്ക് ചേർക്കപ്പെട്ട ശബാന ആസ്മിയും അവരുടെ സഹോദരനുൾപ്പെടുന്ന സിനിമാപ്രമുഖരും... പറഞ്ഞാൽ തീരില്ല സലിം ഖാന്‍റെ മക്കൾ സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹാലി ഖാൻ തുടങ്ങി ബോളിവുഡിൽ എന്തും അവർക്ക് തീരുമാനിക്കാം. സ്വജനപക്ഷപാതത്തിനെതിരെ പ്രതികരിച്ചെങ്കിലും സംവിധായകൻ ശേഖർ കപൂറും ഭാര്യ സുചിത്ര കൃഷ്‌ണമൂർത്തിയുമൊക്കെ കുടുംബതാരങ്ങളുമായുള്ള ബന്ധത്തിന്‍റെ കണ്ണികളാണ്. മഹേഷ് ഭട്ടും മുകേഷ് ഭട്ടും അവരുടെ മുൻതലമുറ ആലിയയെയും പൂജയെയും ഇമ്രാൻ ഹാഷ്‌മിയെയുമൊക്കെ സിനിമയിലെത്തിച്ചുകഴിഞ്ഞു.

സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും പുതിയ തലമുറകളാണ് അക്ഷയ്‌ കുമാറിന്‍റെ ഭാര്യ ട്വിങ്കിൾ ഖന്നയും അനുപം ഖേറും പാട്ടുകാരൻ അർമാൻ മാലിക്കുമുൾപ്പെടുന്ന സിനിമയുടെ പല ഭാഗത്തുള്ളവർ.

കുടുംബതാരങ്ങളായതിന്‍റെ പേരിൽ കഴിവില്ലയെന്നല്ല അർഥം. കഴിവുള്ള ഒരു സാധാരണക്കാരന്‍റെ അവസരങ്ങളെ തഴയുകയും അയാളെ പൊതുജനം കാണുന്ന പരിപാടികളിലൂടെ അപമാനിക്കുകയും ചെയ്യുമ്പോഴാണ് അവിടെ സ്വജനപക്ഷപാതം ഉണ്ടാകുന്നത്. കരൺ ജോഹറും ആലിയ ഭട്ടുമൊക്കെ സുശാന്തിനെതിരെ അങ്ങനെ ചെയ്‌തിട്ടുള്ളതിനാലാണ് 'ബോയ്‌കോട്ട് ബോളിവുഡ്', 'ബോയ്‌കോട്ട് കരൺ' ഹാഷ് ടാഗുകളുമായി ആരാധകർ പ്രകോപിതരായത്.

കാമറക്ക് മുൻപിൽ മാത്രമല്ല സിനിമക്കായ് പണമിറക്കാൻ കമ്പനികളുണ്ടാക്കിയും സംവിധായകനായും ഗാനരചയിതാവും കാമറാമാനുമൊക്കെയായി സിനിമയുടെ സർവത്ര മേഖലയും അവർ വളർന്നു കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് പിഴുതെറിയാൻ അസാധ്യമായ രീതിയിൽ, പതിറ്റാണ്ടുകളുടെ കാലപ്പഴക്കത്തോടെ. പ്രേക്ഷകനും അറിയാതെ അവരെ പ്രോത്സാഹിപ്പിച്ചുവെന്നതിന്‍റെ സത്യമാണ് ജാൻവിയുടെ സഹോദരി ഖുഷി കപൂർ എപ്പോൾ അഭിനയത്തിലെത്തുമെന്നും സുഹാന ഖാനെ കരൺ എപ്പോൾ സിനിമക്ക് പരിചയപ്പെടുത്തുമെന്നുമുള്ള ആകാംക്ഷയുടെ ചോദ്യങ്ങൾ.

പുറത്തുനിന്നുള്ളവർക്ക് വിജയം ഒരു വിദൂരസ്വപ്‌നമെന്നല്ല, നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ അവിടെ സ്ഥാനം കണ്ടെത്താമെന്ന് കിംഗ് ഖാനും മലയാളിയായ ജോൺ എബ്രഹാമും അനുഷ്ക ശർമയു കത്രീന കൈഫും ഇർഫാൻ ഖാനും നവാസുദ്ദീൻ സിദ്ദിഖ്വിയും സിദ്ധാർഥ് മൽഹോത്രയുമൊക്കെ കാണിച്ചു തരുന്നുണ്ട്.

എന്നിട്ടും, സുശാന്തിന് തന്‍റെ മനോബലം നഷ്‌ടപ്പെട്ട ഏതോ അവസരത്തിൽ ജീവിതമവസാനിപ്പിക്കേണ്ടതായി വന്നു. കുടുംബാധിപത്യത്തിന്‍റെ ചർച്ചകൾ വ്യാപിക്കുകയാണ്. അത് കാരണമോ അല്ലാതെയോ പ്രിയപ്പെട്ടൊരു നടന്‍റെ ജീവന്‍റെ വില വേണ്ടി വന്നു. കാസ്റ്റിങ് കൗച്ചും കുടിപ്പകയും താരകുടുംബങ്ങളുടെ ധാർഷ്‌ട്യവുമൊക്കെ നേരിട്ടിട്ടുവേണം സിനിമയെ സ്വപ്‌നം കാണുന്നവർക്ക് കാമറക്ക് മുന്നിലും പിന്നിലുമൊക്കെ എത്തിപ്പെടാൻ. ഹിന്ദിയിൽ മാത്രമല്ല, ഇങ്ങ് കൊച്ചുകേരളത്തിലും ഇതൊക്കെ നടക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് നീരജ് മാധവന്‍റെ എഫ്ബി പോസ്റ്റ്. "ഞാൻ സ്വജനപക്ഷപാതം അതിജീവിച്ചു, പക്ഷേ സുശാന്തിന് അത് കഴിഞ്ഞില്ല..." തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന പ്രകാശ് രാജും കുടുംബതാരങ്ങളുടെ ഇരയായിട്ടുണ്ടെന്ന് പറഞ്ഞിട്ടുള്ളതാണ്.

മാറ്റം വേണം, വരും തലമുറക്കും അവരുടെ കഴിവ് കാണിക്കേണ്ടതുണ്ട്. അതിന് താരകുടുംബങ്ങളെ ഇല്ലാതാക്കണമെന്നില്ല... നല്ല കലാകാരന്മാരെ അംഗീകരിക്കണം. അവർക്ക് അവസരം നൽകാൻ സിനിമ കാണുന്നവനും ചെയ്യുന്നവനും തയ്യാറാകണം. സുശാന്ത് ഇനി ഓർമയാണ്. അയാളുടെ വിധി മറ്റൊരാളിലും ആവർത്തിക്കപ്പെടരുത്. പ്രളയകാലത്ത് കേരളത്തിനും സഹായം തന്ന ആ വ്യക്തിത്വത്തിന്‍റെ നീതിക്കായും ശാന്തിക്കായും മലയാളിയും ആത്മാർഥമായി ആഗ്രഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.