സണ്ണി ലിയോണി വീണ്ടും മലയാളത്തിലെത്തുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിൽ ഐറ്റം ഡാൻസറായി എത്തിയ ബോളിവുഡ് താരത്തിന്‍റെ രണ്ടാമത്തെ സിനിമയുടെ പേര് ഷീറോ എന്നാണ്. മലയാളത്തിനൊപ്പം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഷീറോയിൽ സണ്ണി ലിയോണിയുടേത് മുഴുനീള കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ.
- " class="align-text-top noRightClick twitterSection" data="">
സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഷീറോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സണ്ണി ലിയോണി ഫേസ്ബുക്കിലൂടെ അറിയിച്ചു. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഉദയ് സിംഗ് മോഹിത് ബഹുഭാഷാ ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കുന്നു. ഇക്കിഗായ് മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ അൻസാരി നെക്സ്റ്റർ, രവി കിരൺ എന്നിവർ ചേർന്നാണ് ഷീറോ നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെ പരിചയപ്പെടുത്തിയിട്ടില്ല.