ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തുമ്പോഴെല്ലാം സണ്ണി ലിയോൺ തന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കുറച്ചുമാസങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി താരം തിരുവനന്തപുരത്ത് എത്തിയപ്പോഴുള്ള വിശേഷങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നടിയെ കണ്ടപ്പോൾ ഒരു കൂട്ടം മലയാളികളുടെ ആവേശപ്രകടനത്തിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ട് ഈ യുവാക്കൾ ആരാണെന്നും ഇത്ര കടുത്ത ആരാധകരെ കണ്ടതിൽ സന്തോഷമെന്നും സണ്ണി ലിയോൺ അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ചിരുന്നു.
വീണ്ടും കേരളത്തിനോടുള്ള താരത്തിന്‍റെ അടുപ്പം വ്യക്തമാക്കുന്ന പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കറുത്ത വസ്ത്രവും, കറുത്ത ഷൂസും ധരിച്ച് ഒരു വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ പോസ് ചെയ്യുകയാണ് സണ്ണി ലിയോൺ. "ഏത് സാഹചര്യവും മികച്ചതാക്കൂ.." എന്നും ബോളിവുഡ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു. സണ്ണിയുടെ പുതിയ ചിത്രങ്ങൾക്ക് ഇതിനോടകം പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളാണിവ. എന്നാൽ, പോസ്റ്റിൽ ഇന്ത്യ എന്ന് ലൊക്കേഷൻ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. കാലവർഷം തുടങ്ങാറായതിനാൽ കേരളത്തിലെ മഴ ആസ്വദിക്കാനെത്തിയതാണോ എന്ന് ആരാധകർ ചോദിക്കുന്നു. താരത്തിനെ പ്രശംസിക്കുന്ന കമന്‍റുകളെ കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരിക്കാനും ചിലർ നിർദേശിക്കുന്നുണ്ട്.
More Read: മലയാളത്തിൽ സണ്ണി ലിയോണിയുടെ രണ്ടാം വരവ്; 'ഷീറോ'യിൽ നായികയാകും
മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ബോളിവുഡ് താരം സണ്ണി ലിയോൺ ശ്രീജിത്ത് വിജയൻ ഒരുക്കുന്ന ഷീറോ എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ്.