ബോളിവുഡ് നടനും ബിജെപി നേതാവുമായ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സണ്ണി ഡിയോള്‍ കഴിഞ്ഞ ദിവസം കാര്‍ഷിക നയങ്ങളെ പുകഴ്ത്തുകയും കര്‍ഷക സമരത്തെ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് നടനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പതിനൊന്ന് പേരടങ്ങുന്ന സുരക്ഷ ഉദ്യോഗസ്ഥരില്‍ രണ്ട് കമാന്‍ഡോസും ബാക്കി പൊലീസുകാരുമാണ്.
കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന ഈ അവസരത്തില്‍ ചിലര്‍ സമരത്തെ മുതലെടുക്കുകയാണെന്നും വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമായിരുന്നു ഡിയോള്‍ പറഞ്ഞത്. ഇതോടെയാണ് സണ്ണിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഗുരുദാസ്‌പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സണ്ണി. കര്‍ഷക സമരം 22 ദിവസം പിന്നിട്ടിരിക്കുകയാണ്.