ഹൈദരാബാദ്: വിഖ്യാത ഉറുദു കവിയും ഗാനരചയിതാവുമായ സാഹിർ ലുധിയാൻവിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കിംഗ് ഖാനെന്ന് റിപ്പോർട്ട്. സഞ്ജയ് ലീല ബൻസാലി- ജസ്മീത് കെ. റീന്‍ കൂട്ടുകെട്ടിലൊരുക്കുന്ന ഹിന്ദി ബയോപിക് ചിത്രത്തിലെ ടൈറ്റിൽ റോളിനായി ഫർഹാൻ അക്തർ, ഇർഫാൻ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരുടെ പേരുകളായിരുന്നു കേട്ടിരുന്നതെങ്കിലും ഷാരൂഖ് ഖാനാകും കേന്ദ്രകഥാപാത്രമാകുന്നത് എന്നാണ് പുതിയ വിവരങ്ങൾ.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ എട്ട് വർഷമായി സാഹിർ ലുധിയാൻവിയുടെ ബയോപിക് ചിത്രത്തിനായുള്ള പണിപ്പുരയിലാണ് സഞ്ജയ് ലീലാ ബൻസാലിയും തിരക്കഥാകൃത്തും സംവിധായകനുമായ ജസ്‌മീത് റീനും. പ്രശസ്‌ത ഗാനരചയിതാവിന്‍റെ സിനിമ ഒരുക്കുകയെന്നത് അങ്ങേയറ്റം ഉത്തരവാദിത്വവും ശ്രമകരവുമായതിനാലാണ് ചിത്രം വൈകുന്നതെന്ന് സഞ്ജയ് ലീലാ ബൻസാലി വ്യക്തമാക്കി.
പ്രഗത്ഭനായ സാഹിർ സാബിന്‍റെ വരികൾ വലിയ പ്രചോദനമുണർത്തുന്നതാണെന്നും അതിനാൽ തന്നെ തിരശ്ശീലയിൽ അദ്ദേഹത്തെ കൊണ്ടുവരുമ്പോൾ ഉത്തരവാദിത്വമേറെ ഉള്ളതിനാൽ തിരക്കിട്ട് സിനിമ നിർമിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.