വിക്കി കൗശലിനെ കേന്ദ്രകഥാപാത്രമാക്കി കരണ്‍ ജോഹര്‍ നിര്‍മിച്ച ഏറ്റവും പുതിയ ചിത്രം ഭൂതിന്‍റെ ആദ്യ ടീസര്‍ എത്തി. കരൺ ജോഹർ നിർമിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത്. ഭാനുപ്രതാപ് സിങ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ഭൂമി പട്‌നേക്കറാണ് നായിക.
- " class="align-text-top noRightClick twitterSection" data="">
പഴകി ദ്രവിച്ച് തുടങ്ങിയ കപ്പലിനുള്ളിലൂടെ നടന്നുനിങ്ങുന്ന വിക്കി കൗശല്‍ കുറച്ച് ദൂരം പിന്നിടുമ്പോള്‍ രക്തക്കറ പുരണ്ട കൈപ്പത്തികള്‍ ചേര്‍ത്തുവെച്ച് വരച്ച തന്‍റെ ചിത്രം കാണുന്നു. ഭയന്ന് പിന്നോട്ട് നീങ്ങവെ ചുമര്‍ തുളഞ്ഞെത്തുന്ന കൈകള്‍ വിക്കി കൗശലിനെ വരിഞ്ഞ മുറുക്കുന്നു... 58 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ഏറെ നീഗൂഢതകള്‍ ഒളിപ്പിച്ചിട്ടുണ്ട്.
പ്രശാന്ത് പിള്ള, റാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സിദ്ധാര്‍ഥ് കപൂറും, അഷുതോഷും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമ രണ്ട് ഭാഗങ്ങളാണ് റിലീസ് ചെയ്യുക. ഫെബ്രുവരി 21 ന് ആദ്യഭാഗം തീയേറ്ററുകളിലെത്തും.