ETV Bharat / sitara

അച്ഛന്‍റെ പ്രിയപ്പെട്ട സ്‌കൂട്ടർ എന്‍റെ വിലപ്പെട്ട സ്വത്ത്: ഫാദേഴ്‌സ് ഡേയിൽ സോനു സൂദ് - father scooter sonu news

അച്ഛൻ ഒപ്പമില്ലെങ്കിലും ആ സ്കൂട്ടർ എന്നും തനിക്ക് വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് സോനു സൂദ് ട്വീറ്റിൽ പറഞ്ഞു.

ഫാദേഴ്‌സ് ഡേ സോനു സൂദ് വാർത്ത  സോനു സൂദ് അച്ഛൻ വാർത്ത മലയാളം  സോനു സൂദ് പിതാവ് പ്രിയപ്പെട്ട സ്കൂട്ടർ വാർത്ത  പ്രിയപ്പെട്ട സ്‌കൂട്ടർ വിലപ്പെട്ട സ്വത്ത് സോനു വാർത്ത  sonu sood latest news  sonu sood father favourite scooter news  father scooter sonu news  sonu sood father day news
സോനു സൂദ്
author img

By

Published : Jun 20, 2021, 9:50 PM IST

ച്ഛൻ കൂടെയില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഓർമകൾ പങ്കുവക്കുകയാണ് ഫാദേഴ്‌സ് ഡേയിൽ ബോളിവുഡ് താരം സോനു സൂദ്. അച്ഛന്‍റെ ഓർമകൾക്കൊപ്പം അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട സ്കൂട്ടർ തനിക്ക് എത്ര വിലപ്പെട്ടതാണെന്നാണ് സോനു സൂദ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഒപ്പമില്ലെങ്കിലും ആ സ്കൂട്ടർ എന്നും തനിക്ക് വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് സോനു ട്വീറ്റിൽ പറഞ്ഞു.

'പ്രിയപ്പെട്ട ഡാഡ്, അങ്ങ് എന്നോടൊപ്പം ഇല്ലെങ്കിലും അങ്ങയുടെ ഈ സ്കൂട്ടർ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്തായിരിക്കും. നിങ്ങളെ ഇപ്പോഴും ഞാൻ മിസ് ചെയ്യുന്നു', സോനു സൂദ് കുറിച്ചു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അടച്ചുപൂട്ടലിൽ സ്തംഭിച്ച രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും സോനു സൂദ് ഒരു കൈത്താങ്ങായിരുന്നു. കൊവിഡ് രണ്ടാം തരം​ഗത്തിലും ഓക്സിജന്‍ സിലിണ്ടർ, ആശുപത്രി സേവനങ്ങൾ, മരുന്നുകൾ ഉൾപ്പെടെയുള്ളവ ആവശ്യക്കാരിലെത്തിച്ച് സന്നദ്ധപ്രവർത്തനങ്ങളുമായി താരം മുന്നോട്ട് പോവുകയാണ്.

More Read: രാഷ്ട്രീയത്തിന് എതിരല്ല, ഇപ്പോൾ തൽപരനല്ല; സോനു സൂദ് ഇടിവി ഭാരതിനോട്

സാമൂഹിക സേവനങ്ങളിൽ സജീവമായ താരത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോൾ താൻ രാഷ്‌ട്രീയത്തിൽ സജീവമാകാൻ തൽപരനല്ലെന്നും എന്നാൽ രാഷ്‌ട്രീയത്തെ അവഗണിക്കുന്നില്ലെന്നും ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.