ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്‍റെ ഭര്‍ത്താവ് രാജ് കുന്ദ്ര, രാജ് കുന്ദ്രയുടെ മാതാപിതാക്കള്‍, മകന്‍ വിയാന്‍ രാജ്, ഒരു വയസുകാരി മകള്‍ സമിഷ, ശില്‍പയുടെ അമ്മ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ശില്‍പയുടെ പരിശോധന ഫലം നെഗറ്റീവാണ്.
- " class="align-text-top noRightClick twitterSection" data="
">
'കഴിഞ്ഞ പത്ത് ദിവസമായി ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എന്‍റെ അമ്മായി അച്ഛന്‍, അമ്മായിയമ്മ, മകള്‍ സമിഷ, മകന്‍ വിയാൻ രാജ്, എന്‍റെ അമ്മ, ഭര്‍ത്താവ് രാജ് കുന്ദ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോ മുറികളില്‍ കഴിയുകയാണ്. ഡോക്ടറുടെ ഉപദേശം പിന്തുടരുന്നുണ്ട്. ബിഎംസി അധികൃതര്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് നന്ദി. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, കൊവിഡ് സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും സുരക്ഷിതരായി ഇരിക്കുക....' ശില്‍പ ഷെട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
താരത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പുറമെ രണ്ട് ജോലിക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും രോഗത്തില്‍ നിന്ന് മുക്തി നേടി വരികയാണെന്നും നടി കുറിച്ചു. 2009ല്‍ ആണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. 2012ല്‍ ദമ്പതികള്‍ക്ക് വിയാന്‍ രാജ് ജനിച്ചു. പിന്നീട് 2020 മകള്‍ സമിഷ ജനിച്ചു.
Also read: 'സൗത്തിലെ സ്വര ഭാസ്‌കര്‍' എന്ന വിശേഷണത്തില്‍ സന്തോഷമെന്ന് നടന്‍ സിദ്ധാര്‍ഥ്