ബോളിവുഡ് ഗായിക നീതി മോഹൻ അമ്മയായി. കഴിഞ്ഞ ദിവസം താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് നീതി മോഹന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കുഞ്ഞിന്‍റെ വരവ് ആരാധകരെ ആദ്യം അറിയിച്ചത് നീതിയുടെ ഭർത്താവും നടനുമായ നിഹാർ പാണ്ഡ്യയാണ്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് നിഹാർ പറഞ്ഞു. ഒപ്പം, അച്ഛൻ തന്നെ പഠിപ്പിച്ച കാര്യങ്ങളൊക്കെ മകനെ പഠിപ്പിക്കാൻ ഭാര്യ നൽകിയ അവസരമാണിതെന്നും ഓരോ ദിവസവും അവൾ തന്നെ കൂടുതൽ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നുവെന്നും താരം പോസ്റ്റിൽ പറഞ്ഞു. ഒപ്പം, മകന്‍റെ വരവ് അറിയിച്ചുള്ള നിഹാർ പാണ്ഡ്യയുടെ വാക്കുകളും ശ്രദ്ധേയമായി.
- " class="align-text-top noRightClick twitterSection" data="
">
'മുംബൈയിലെ കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ ഞങ്ങൾ കണ്ട സൺ- റൈസ്. ഡോക്‌ടർമാർക്കും എന്‍റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അവരുടെ സ്നേഹത്തിനും പിന്തുണക്കും കരുതലിനും നീതിയുടെയും എന്‍റെയും നന്ദി രേഖപ്പെടുത്തുന്നു,' എന്നും നിഹാർ പാണ്ഡ്യ കുറിച്ചു.
2019 ഫെബ്രുവരി 15നാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു സുഹൃത്തിന്‍റെ വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടുകയും ഇരുവരും തമ്മിൽ പ്രണയത്തിലാവുകയുമായിരുന്നു.
നീതി മോഹന്‍റെയും നിഹാർ പാണ്ഡ്യയുടെയും ബോളിവുഡ് സാന്നിധ്യം
ജബ് തക് ഹായ് ജാൻ ചിത്രത്തിലെ 'ജിയാ രേ', സ്റ്റുഡന്‍റ്‌സ് ഓഫ് ദി ഇയർ ചിത്രത്തിലെ 'ഇഷ്ക് വാലാ ലവ്', ആയുഷ്മാൻ ഖുറാനയുടെ 'സാടി ഗല്ലി' ഗാനത്തിലൂടെയും ശ്രദ്ദേയയായ ഗായികയാണ് നീതി മോഹൻ. നടനും മോഡലുമായ നിഹാർ പാണ്ഡ്യ കങ്കണ റണൗട്ട് ടൈറ്റിൽ റോളിലെത്തിയ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചു.
Also Read: ആദ്യത്തെ കണ്‍മണിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ശ്രേയ ഘോഷല്‍
ഗായിക ശ്രേയ ഘോഷാലിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് നീതി മോഹന്‍. ഇക്കഴിഞ്ഞ മാസം 22ന് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യക്കും കുഞ്ഞ് പിറന്നിരുന്നു. ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് തങ്ങളുടെ ആദ്യത്തെ കൺമണിയുടെ പേരെന്ന് ശ്രേയ ഘോഷാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു.