സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന 'ഷേർഷാ' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഇന്ത്യൻ സേനയുടെ ക്യാപ്റ്റനും കാർഗിൽ വാർ ഹീറോയുമായിരുന്ന വിക്രം ബത്രയുടെ ജീവിതകഥ പറയുന്ന ഹിന്ദി ചിത്രം ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
വിഷ്‍ണു വരദൻ ആണ് ബയോപിക് ചിത്രത്തിന്‍റെ സംവിധായകൻ. സന്ദീപ ശ്രീവാസ്‍തവയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച വിക്രം ബത്രക്ക് മരണാനന്തര ബഹുമതിയായി രാജ്യം പരമവീര ചക്രം ആദരവായി സമർപ്പിച്ചിരുന്നു. വീരസൈനികന്‍റെ ധീരപോരാട്ടങ്ങളാണ് ഷേർഷായുടെയും ഇതിവൃത്തം.
-
His dream was no different, but his story is like no other. A dream that inspired many generations including me. #ShershaahOnPrime releasing on 12th August!#Shershaah @Advani_Kiara @vishnu_dir @karanjohar @apoorvamehta18 @b_shabbir @aishah333 @harrygandhi @somenmishra0 pic.twitter.com/m1lgvOlEDU
— Sidharth Malhotra (@SidMalhotra) July 17, 2021 " class="align-text-top noRightClick twitterSection" data="
">His dream was no different, but his story is like no other. A dream that inspired many generations including me. #ShershaahOnPrime releasing on 12th August!#Shershaah @Advani_Kiara @vishnu_dir @karanjohar @apoorvamehta18 @b_shabbir @aishah333 @harrygandhi @somenmishra0 pic.twitter.com/m1lgvOlEDU
— Sidharth Malhotra (@SidMalhotra) July 17, 2021His dream was no different, but his story is like no other. A dream that inspired many generations including me. #ShershaahOnPrime releasing on 12th August!#Shershaah @Advani_Kiara @vishnu_dir @karanjohar @apoorvamehta18 @b_shabbir @aishah333 @harrygandhi @somenmishra0 pic.twitter.com/m1lgvOlEDU
— Sidharth Malhotra (@SidMalhotra) July 17, 2021
More Read: കാര്‍ഗില്‍ വാര്‍ ഹീറോ വിക്രം ബത്രയായി സിദ്ധാർഥ് മൽഹോത്ര; ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും
സിദ്ധാർഥ് മൽഹോത്രക്കൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാകുന്നത് കിയാര അദ്വാനി, ശിവ് പണ്ഡിറ്റ്, രാജ് അർജുൻ, പവൻ ചോപ്ര എന്നിവരാണ്. കരണ്‍ ജോഹറിന്‍റെ ധർമ പ്രൊഡക്ഷന്‍സും ഹിരോ യഷ് ജോഹർ, അപൂർവ മേത്ത, അജയ് ഷാ, ഹിമാൻഷു ഗാന്ധി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.