മുംബൈ : ബോളിവുഡ് താരം കൃതി സനോണിന്‍റെ ഗൗണ്‍ പിടിച്ച് സിദ്ധാര്‍ഥ് മല്‍ഹോത്ര. 2022 ഹലോ അവാര്‍ഡ്‌സ് റെഡ് കാര്‍പ്പറ്റിലാണ് കൃതിയുടെ ഗൗണിന്‍റെ അറ്റഭാഗം പിടിച്ച സിദ്ധാര്‍ഥ് വാര്‍ത്തകളില്‍ നിറഞ്ഞത്. കൃതിയുടെ വസ്‌ത്രം പിടിച്ചു നില്‍ക്കുന്ന സിദ്ധാര്‍ഥിന്‍റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Sidharth Malhotra holds Kriti Sanon dress: ചിരിച്ചു കൊണ്ട് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന കൃതി സനോണിനെയും വീഡിയോയില്‍ കാണാം. വസ്‌ത്രത്തിന്‍റെ അറ്റം ഉയര്‍ത്തുമ്പോള്‍ മുന്നോട്ട് നടക്കാനും ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും കൃതിയോട് സിദ്ധാര്‍ഥ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ഫോട്ടോഗ്രാഫര്‍മാരോട് ചിത്രങ്ങള്‍ പകര്‍ത്താനും സിദ്ധാര്‍ഥ് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
- " class="align-text-top noRightClick twitterSection" data="
">
Sidharth Malhotra Kriti Sanon viral video: വളരെ നീളമുള്ള ലാവന്‍ഡര്‍ നിറമുള്ള ഗൗണ്‍ ആണ് കൃതി സനോണ്‍ ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും കറുത്ത ജാക്കറ്റും അതിന് അനുയോജ്യമായ പാന്‍റ്‌സുമാണ് സിദ്ധാര്‍ഥ് ധരിച്ചിരിക്കുന്നത്. ജനഹൃദയങ്ങള്‍ കീഴടക്കാനുള്ള ഒരു അവസരവും സിദ്ധാര്‍ഥ് പാഴാക്കാറില്ല. നിരവധി കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Sidharth Malhotra at Hello Awards: 'ഹലോയിലെ താരത്തിന്‍റെ രൂപം!' 'സിദ്ധാര്‍ഥ് വളരെ ദയാലുവാണ്', മാധ്യമങ്ങള്‍ കൃതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ സിദ്ധാര്‍ഥ് നടിയുടെ ഗൗണ്‍ പിടിച്ചിരുന്ന രീതി', 'ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ചെയ്യുന്ന സിദ്ധാര്‍ഥിനോട് ബഹുമാനം തോന്നുന്നു'. 'സിദ്ധാര്‍ഥിനെ പോലെ ഒരു മാന്യനായ ഒരാളെ കണ്ടെത്തുക.' എന്നിങ്ങനെയാണ് ആരാധകര്‍ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. മറ്റൊരാള്‍ 'മാന്യന്‍' എന്നാണ് സിദ്ധാര്‍ഥിനെ വിശേഷിപ്പിച്ചത്.
Sidharth Malhotra Kriti Sanon upcoming movies: ജൂണ്‍ 10ന് തിയേറ്ററുകളിലെത്തുന്ന 'മിഷന്‍ മജ്‌നു' ആണ് സിദ്ധാര്‍ഥിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ബച്ചന്‍ പാണ്ഡെ' ആണ് കൃതിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
Also Read: അന്താരാഷ്‌ട്ര പുസ്‌തക മേളയില്‍ പോക്കറ്റടി; പ്രമുഖ നടി അറസ്‌റ്റില്‍