ETV Bharat / sitara

കിങ് ഖാന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ - ഷാരൂഖ് ഖാന്‍

95 ലക്ഷം രൂപയുടെ 'ദി ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷി'പ്പാണ് തൃശൂര്‍ സ്വദേശിനിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്ക് ലഭിച്ചത്

SHAHRUKH KHAN  Shah Rukh Khan Presents Scholarship Worth Rs. 95,00,000 To A Student From Kerala  Shah Rukh Khan Presents Scholarship  Shah Rukh Khan Scholarship Worth Rs. 95,00,000  കിങ് ഖാന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ  കിങ് ഖാന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി  ദി ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ്  ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍ സ്കോളര്‍ഷിപ്പ് കൈമാറുന്നു
കിങ് ഖാന്‍റെ പേരിലുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
author img

By

Published : Feb 29, 2020, 5:58 PM IST

ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖിന്‍റെ പേരിലുള്ള 95 ലക്ഷം രൂപയുടെ 'ദി ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ്' സ്വന്തമാക്കി തൃശൂര്‍ സ്വദേശിനിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസി. ഷാരൂഖ് നേരിട്ടെത്തിയാണ് ഗോപികക്ക് അംഗീകാരം കൈമാറിയത്. ചടങ്ങിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്കോളര്‍ഷിപ്പ് സമ്മാനിക്കുന്നതിന്‍റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിക്കുന്നതും കോട്ടിനുള്ളില്‍ കുടുങ്ങിയ തലമുടി ഒതുക്കാന്‍ പെണ്‍ക്കുട്ടിയെ സഹായിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. പെണ്‍ക്കുട്ടിയോട് വാത്സല്യത്തോടെയുള്ള ഷാരൂഖിന്‍റെ പെരുമാറ്റമാണ് വീഡിയോ വൈറലാകാന്‍ കാരണം.

  • " class="align-text-top noRightClick twitterSection" data="">

ഗോപികയെയും കുടുംബത്തെയും അഭിനന്ദിച്ചശേഷമാണ് ഷാരൂഖ് മടങ്ങിയത്. 800 പേരാണ് സ്കോളര്‍ഷിപ്പ് നേടാന്‍ അര്‍ഹമായവരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നുമാണ് ഗോപിക വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്‍റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്‍റെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.