ETV Bharat / sitara

4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം; റിലീസ്‌ തീയതി പുറത്ത്‌ - 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം

Shah Rukh Khan Pathan release date: ഖാന്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയായിരുന്നു താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്താന്‍റെ' വിശേഷങ്ങള്‍ അറിയാന്‍. ഒടുവില്‍ 'പത്താന്‍റെ' റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Pathan date announcement video  Shah Rukh Khan Pathan release date  Shah Rukh Khan Deepika movies  Pathan finally gets a release date  YRF shares Pathan release date announcement video  4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം  Shah Rukh Khan movie Pathan
4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം; റിലീസ്‌ തീയതി പുറത്ത്‌
author img

By

Published : Mar 2, 2022, 4:10 PM IST

ബോളിവുഡ്‌ കിങ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ ആരാധകരുടെ ഊഴമായിരിക്കുകയാണ്. ഖാന്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയായിരുന്നു താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്താന്‍റെ' വിശേഷങ്ങള്‍ അറിയാന്‍. ഒടുവില്‍ 'പത്താന്‍റെ' റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Shah Rukh Khan Pathan release date: 2023 ജനുവരി 25നാണ് 'പത്താന്‍' തിയേറ്ററുകളിലെത്തുക. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ്‌ ചെയ്യും. 2018ല്‍ റിലീസ്‌ ചെയ്‌ത താരത്തിന്‍റെ 'സീറോ' എന്ന ചിത്രത്തിന് ശേഷമുള്ള ഷാരൂഖിന്‍റെ ബോളിവുഡ്‌ ചിത്രമാണ് 'പത്താന്‍'. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു ഷാരൂഖ്‌ ഖാന്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

YRF shares Pathan release date announcement video: യാഷ് രാജ്‌ ഫിലിംസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് റീലീസ്‌ വിവരം പുറത്തുവിട്ടത്‌. 'പത്താന്‍റെ' ടീസര്‍ പങ്കുവച്ച്‌ കൊണ്ടാണ്‌ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുന്നത്‌. 'മേക്ക്‌.സം.നോയിസ്‌! 'പത്താന്‍' ഇവിടെയുണ്ട്‌. റിലീസ്‌ പ്രഖ്യാപന വീഡിയോ കാണൂ! 2023 ജനുവരി 25ന്‌ ചിത്രം തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളില്‍ റിലീസ്‌ ചെയ്യും. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ 'പത്താനെ' ആഘോഷമാക്കൂ.' -യാഷ്‌ രാജ്‌ ഫിലിംസ്‌ ട്വീറ്റ്‌ ചെയ്‌തു.

Pathan date announcement video: ഷാരൂഖ്‌ ഖാനും 'പത്താന്‍' ടീസര്‍ പങ്കുവച്ച്‌ കൊണ്ട്‌ റിലീസ്‌ പ്രഖ്യാപനം ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. 'വൈകിപ്പോയെന്ന് എനിക്കറിയാം... എന്നാൽ തീയതി ഓർക്കുക... പക്ഷേ 'പത്താന്‍റെ' സമയം ആരംഭിച്ചിരിക്കുകയാണ്. 2023 ജനുവരി 25ന്‌ ചിത്രം തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ 'പത്താന്‍' എത്തുന്നത്‌ ആഘോഷമാക്കൂ.. -ഇപ്രകാരമാണ് താരം ട്വീറ്റ്‌ ചെയ്‌തത്‌.

Pathan date announcement video  Shah Rukh Khan Pathan release date  Shah Rukh Khan Deepika movies  Pathan finally gets a release date  YRF shares Pathan release date announcement video  4 വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള ഷാരൂഖ്‌ ഖാന്‍ ചിത്രം  Shah Rukh Khan movie Pathan
ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത്‌

Shah Rukh Khan Deepika movies: സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം സിദ്ധാര്‍ഥ്‌ ആനന്ദ്‌ ആണ്. 'പത്താനി'ല്‍ ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത്‌. ഇതുവരെ മൂന്ന്‌ ചിത്രങ്ങളില്‍ ഷാരൂഖും ദീപികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. 'ഓം ശാന്തി ഓം' ആണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. 'ചെന്നൈ എക്‌സ്‌പ്രസ്‌', 'ഹാപ്പി ന്യൂ ഇയര്‍' എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റു ചിത്രങ്ങള്‍.

Also Read: വെടിയുതിര്‍ത്ത്‌ ആര്‍ത്തു വിളിച്ച്‌ ഫഹദ്‌; 110 ദിവസങ്ങള്‍ കൊണ്ട്‌ പാക്കപ്പ്‌..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.