ബോളിവുഡിലെ യുവസുന്ദരി സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്‍റെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം ആരാധകര്‍ക്കായി സാറ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സാറ അലി ഖാന് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. താരം കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. ബിക്കിനി ധരിച്ച് സഹോദരനോടൊപ്പം ഒരു പൂളിന് അടുത്ത് നില്‍ക്കുന്ന ചിത്രമാണ് സാറാ പങ്കുവെച്ചത്. സഹോദരന്‍ ഇബ്രാഹിമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സാറയുടെ പോസ്റ്റ്. കപടസദാചാര വാദികളെ ചൊടിപ്പിച്ചത് സാറാ സഹോരനൊപ്പം ബിക്കിനിയില്‍ നിന്നുവെന്നതാണ്. മാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു അത്.
- " class="align-text-top noRightClick twitterSection" data="
">
'ഈ വേഷത്തില്‍ സഹോദരനൊപ്പം നില്‍ക്കാന്‍ നാണമില്ലേ...? ഒരു മുസ്ലീമായ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുമ്പില്‍ നില്‍ക്കുന്നു...?' തുടങ്ങിയ കമന്‍റുകളാണ് ഫോട്ടോക്ക് ലഭിച്ചത്.സംഭവത്തില്‍ ഇതുവരെ സാറ പ്രതികരിച്ചിട്ടില്ല. വസ്ത്രധാരണത്തിന്‍റെ പേരില്‍ ആദ്യമായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന താരമല്ല സാറാ അലിഖാന്‍. അച്ഛന്‍ അനില്‍ കപൂറിനോടൊപ്പം കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചെത്തിയ സോനം കപൂറിന് നേരെയും കപട സദാചാരവാദികളുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
'പിറന്നാള്‍ ആശംസകള്‍ സഹോദരാ... നിനക്ക് അറിയാവുന്നതിലും അധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. നിനക്കൊപ്പമുണ്ടാകണമെന്ന് ഞാന്‍ വളരെ അധികം ആഗ്രഹിക്കുന്നു...' ഇബ്രാഹിമിനോടൊപ്പമുള്ള ചിത്രത്തിന് താഴെ സാറാ കുറിച്ചു.