ആരാധകരുടെ കാത്തിരിപ്പിന് മറുപടിയായ് സഞ്‌ജയ് ലീലാ ബൻസാലി തന്‍റെ പുതിയ ചിത്രം വെളിപ്പെടുത്തി. ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങുന്ന ചിത്രം ഒരു ബയോപ്പിക്കായിരിക്കുമെന്ന് ബൻസാലി അറിയിച്ചു.
കാമതിപുരയുടെ ഗംഗുബായ് കൊഥേവാലിയുടെ ജീവിതമായിരിക്കും പുതിയ ചിത്രത്തിന്‍റെ പ്രമേയം. വളരെ ചെറിയ പ്രായത്തിലെ നിർബന്ധിതമായി വേശ്യാവൃത്തിയിലെത്തുകയും പിന്നീട് നഗരത്തിലെ നമ്പർ വൺ ക്രിമിനലാകുകയും ചെയ്‌ത കൊഥേവാലിയുടെ ജീവചരിത്രമാണ് സിനിമയാകുന്നത്.അടുത്ത വർഷം സെപ്‌തംബർ പതിനൊന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
'ഹം ദിൽ ദേ ചുക്കേ സന'ത്തിന് പത്ത് വർഷത്തിന് ശേഷം സൽമാൻ ഖാനും സഞ്‌ജയ് ബൻസാലിയും ഒരുമിച്ച 'ഇൻഷാ അല്ല' യിലും അലിയാ ഭട്ടാണ് നായിക. ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.