മുൻ ടെലിവിഷൻ താരവും ബിഗ് ബോസ് ഫെയിമുമായ സനാ ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് ആണ് വരൻ. ടിവി ഷോകൾക്ക് പുറമെ, ജയ് ഹോ, വജാ തും ഹോ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മുമ്പ് മോഡലിംഗ് രംഗത്തും സനാഖാൻ സജീവമായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
വിവാഹ ചടങ്ങിൽ നിന്നുള്ള സനയുടെയും മുഫ്‍തി അനസിന്‍റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വെള്ള ഗൗണിൽ അതിസുന്ദരിയായി നടിയും വരൻ മുഫ്‍തി അനസും കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം.
നേരത്തെ, നൃത്തസംവിധായകൻ മെല്‍വിൻ ലൂയിസുമായുള്ള പ്രണയബന്ധം സനാഖാൻ അവസാനിപ്പിച്ചിരുന്നു. ലൂയിസ് മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാൾ തന്നെ ചതിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ സനാ ഖാൻ വെളിപ്പെടുത്തുകയും ചെയ്‌തു. കൂടാതെ, തന്‍റെ സിനിമാജീവിതം ഉപേക്ഷിച്ച്, ആത്മീയ പാത സ്വീകരിക്കുകയാണെന്ന് സനാ ഖാൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.