ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസിനെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്'. ഈദ് റിലീസായി മെയ് 13ന് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററുകളിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന ഹൈബ്രിഡ് റിലീസ് രീതിയായിരുന്നു സിനിമയുടെ പ്രദര്‍ശനത്തിനായി അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും തിയേറ്റര്‍ റിലീസായിരുന്ന ചിത്രം ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസായാണ് എത്തിയത്. സീ പ്ലെക്‌സിലൂടെയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്‌തത്.
സിനിമയുടെ സ്ട്രീമിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വ്യാജ കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കാനും തുടങ്ങി. പൈറസി സൈറ്റുകള്‍ വഴി ലഭിക്കുന്ന രാധേയുടെ കോപ്പി ആരും കാണരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാനിപ്പോള്‍. ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു സല്‍മാന്‍ഖാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതില്‍ അസംതൃപ്തി വെളിപ്പെടുത്തിയ താരം പൈറേറ്റഡ് സൈറ്റുകളുടെ ഭാഗമാകാന്‍ ആരും ശ്രമിക്കരുതെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
- — Salman Khan (@BeingSalmanKhan) May 15, 2021 " class="align-text-top noRightClick twitterSection" data="
— Salman Khan (@BeingSalmanKhan) May 15, 2021
">— Salman Khan (@BeingSalmanKhan) May 15, 2021
'ഒരു കാഴ്ചയ്ക്ക് 249 രൂപ എന്ന മിതമായ നിരക്കിലാണ് ഞങ്ങളുടെ സിനിമ രാധേ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്, എന്നിരിക്കിലും പൈറേറ്റഡ് സൈറ്റുകള്‍ ചിത്രം നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കുകയാണ്. ഇത് ഗൗരവതരമായ കുറ്റമാണ്. ഈ പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെ സൈബര്‍ സെല്‍ നടപടി എടുക്കുകയാണ്. ദയവായി പൈറസിയില്‍ ഒപ്പം ചേരാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാവും. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട നടപടികളുടെ നൂലാമാലകളിലേക്ക് നിങ്ങള്‍ എത്തിച്ചേരുമെന്ന് ദയവായി മനസിലാക്കുക' എന്നാണ് ട്വിറ്ററില്‍ സല്‍മാന്‍ കുറിച്ചത്.
റിലീസ് ദിനത്തില്‍ തന്നെ 42 ലക്ഷത്തിലധികം കാഴ്ചക്കാരെ ചിത്രത്തിന് ലഭിച്ചതായി സീ സ്റ്റുഡിയോസ് അറിയിച്ചിരുന്നു. ഇതുവഴി 100 കോടിയിലേറെ വരുമാനം നേടിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ദിഷ പഠാനിയായിരുന്നു ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ നായിക. പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്‌തത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തിയത് രണ്‍ദീപ് ഹൂഡയാണ്.
Also read: 'ആർക്കറിയാം' നീ സ്ട്രീമിലും റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിലുമെത്തും