ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബിഗ് ബിയുടെ വീട്ടില്‍ ഒരുക്കിയ വിരുന്നിനിടെ വസ്ത്രത്തിന് തീപിടിച്ച ഐശ്വര്യ റായ് ബച്ചന്‍റെ മാനേജര്‍ അര്‍ച്ചന സദാനന്ദിനെ രക്ഷിച്ച ഷാരൂഖ് ഖാനെ അഭിനന്ദിച്ച് നടന്‍ സല്‍മാന്‍ ഖാന്‍.ഷാരൂഖിന്‍റെ സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് സല്‍മാന്‍ ഖാന്‍റെ അഭിനന്ദനം. വസ്ത്രത്തില്‍ തീപിടിച്ചിട്ടും വളരെ ലാഘവത്തോടെ നടന്നുപോകുന്ന ഷാരൂഖാണ് ദൃശ്യത്തിലുള്ളത്. സല്‍മാന്‍ ഖാന്‍റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഷാരൂഖ് ഖാന്‍, കാജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോഹ്ലി, അനുഷ്ക ശര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ ആഘോഷരാവില്‍ പങ്കെടുക്കാനെത്തിയിരുന്നു. പാര്‍ട്ടിക്കിടെ പെടുന്നനെ ഐശ്വര്യറായ് ബച്ചന്‍റെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്‍റെ വസ്ത്രത്തില്‍ തീപടര്‍ന്നു. എന്തുചെയ്യണമെന്നറിയാതെ മറ്റുള്ളവര്‍ പരക്കം പായുമ്പോള്‍ ഷാരൂഖ് ഖാന്‍ നടത്തിയ സമയോജിതമായ ഇടപെടലാണ് അര്‍ച്ചനയുടെ ജീവന്‍ രക്ഷിച്ചത്. തീപടരുന്നത് കണ്ട ഷാരൂഖ് ഓടിയെത്തി തീ തല്ലിക്കെടുത്തുകയായിരുന്നു. പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോഴും ചികിത്സയിലാണ്.