മുംബൈ: മുതിർന്ന ബോളിവുഡ് നടി സൈറ ബാനുവിനെ ഐസിയുവിൽ നിന്ന് മാറ്റിയെന്ന് ആശുപത്രി അധികൃതർ. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് 77കാരിയായ സൈറ ബാനുവിനെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തരിച്ച നടൻ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു. സൈറ ബാനുവിന്‍റെ ഇടത് വെൻട്രിക്കിൾ പ്രവർത്തിക്കുന്നില്ലെന്നും ഇതിനെ തുടർന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും വെള്ളം എത്തുന്ന നിലയിലായിരുന്നുവെന്നും ഹൃദ്രോഗ വിദഗ്‌ധൻ ഡോ. നിതിൻ എസ് ഗോഖലെ പറഞ്ഞു. പ്രമേഹം നിയന്ത്രണവിധേയമായാൽ ആന്‍റിയോപ്ലാസ്റ്റി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈറ ബാനു ആൻജിയോപ്ലാസ്റ്റിക്ക് അനുവദിക്കുന്നില്ലെന്നും ദിലീപ് കുമാറിന്‍റെ മരണം ശേഷം ഇവർ ഡിപ്രഷനിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ഡോ. നിതിൻ എസ് ഗോഖലെ തള്ളിക്കളഞ്ഞു.
1968ല്‍ പുറത്തിറങ്ങിയ പഡോസാൻ, ഹേര ഫേരി (1976), ദിവാന ( 1967), പുരാബ് ഓർ പശ്‌ചിം ( 1970) എന്നിവയാണ് സൈറ ബാനുവിന്‍റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങൾ.
READ MORE: സൈറ ബാനുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി