വിരാട് കോലി-അനുഷ്‌ക പ്രണയജോഡികളുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തയായിരുന്നു. വിവാഹ ശേഷം അധികം ഇടവേളയെടുക്കാതെ ഇരുവരും അവരവരുടെ കരിയറുകളില്‍ സജീവമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ അനുഷ്കയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് വിരാട്. ഒരു ഷാംപൂവിന്‍റെ പരസ്യത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടതെന്ന് വിരാട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2013ല്‍ ഒരു ഷാംപുവിന്‍റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അനുഷ്കയുടെ ഹൃദ്യമായ പെരുമാറ്റമാണ് തന്നെ അനുഷ്കയിലേക്ക് അടുപ്പിച്ചതെന്ന് കോലി കൂട്ടിച്ചേര്‍ത്തു. പിന്നീട് പരസ്പരം താമാശകള്‍ പങ്കുവക്കാന്‍ തുടങ്ങി. ആ സൗഹൃദം പിന്നീട് പ്രണയമായി. അന്ന് ആ പരസ്യം സംഭവിച്ചത് നന്നായി കോഹ്‌ലി പറഞ്ഞു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്.
അനുഷ്കയെ ആദ്യമായി പരിചയപ്പെട്ടതിനെകുറിച്ച് മനസ് തുറന്ന് വിരാട് കോലി - anushka sharma latest news
ഒരു ഷാംപുവിന്‍റെ പരസ്യത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരം കണ്ടതും പരിചയപ്പെട്ടതുമെന്ന് വിരാട് കോലി പറഞ്ഞു