ETV Bharat / sitara

സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പം രശ്‌മിക മന്ദാന ബോളിവുഡിലേക്ക്‌ - Mission Majnu theatre release

Rashmika Mandanna Bollywood debut: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രശ്‌മിക മന്ദാന. സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പം 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലാണ് രശ്‌മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

Mission Majnu new release date  Rashmika Sidharth Malhotra movie  Rashmika Mandanna Bollywood debut  രശ്‌മിക മന്ദാന ബോളിവുഡിലേക്ക്‌  Spy thriller Mission Majnu  Mission Majnu theatre release  Mission Majnu cast and crew
സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പം രശ്‌മിക മന്ദാന ബോളിവുഡിലേക്ക്‌..
author img

By

Published : Mar 9, 2022, 1:54 PM IST

Rashmika Sidharth Malhotra movie: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രശ്‌മിക മന്ദാന. സിദ്ധാര്‍ഥ്‌ മല്‍ഹോത്രക്കൊപ്പം 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലാണ് രശ്‌മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

Spy thriller Mission Majnu: 1970കളുടെ പശ്ചാത്തലത്തിൽ ഒരു സ്‌പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്‌. പാകിസ്ഥാനില്‍ ഒരു രഹസ്യ ഓപ്പറേഷന്‍ നയിക്കുന്ന റോ ഏജന്‍റായാണ്‌ ചിത്രത്തില്‍ മൽഹോത്ര പ്രത്യക്ഷപ്പെടുന്നത്‌. ഷരീബ് ഹാഷ്‌മി, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു.

Mission Majnu theatre release: ശാന്തനു ബാഗ്‌ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ്‌ ഒരു മാസത്തേക്ക്‌ നീട്ടിവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ്‌ 13ന്‌ റിലീസ്‌ ചെയ്യാനാണ്‌ നേരത്തെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പുതിയ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ 10 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ്‌ തീയതി. പുതിയ റിലീസ് തീയതി സംബന്ധിച്ച വാർത്ത പ്രൊഡക്ഷൻ ബാനർ ആര്‍എസ്‌വൈപി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവക്കുകയായിരുന്നു.

Mission Majnu new release date: 'ലക്ഷ്യം സജ്ജീകരിച്ചിരിക്കുന്നു! പാകിസ്ഥാന്‍റെ ഹൃദയഭാഗത്തുള്ള ഇന്ത്യയുടെ ഏറ്റവും ധീരമായ റോ ദൗത്യത്തിന്‍റെ ഭാഗമാകാൻ തയ്യാറാകൂ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന 'മിഷന്‍ മജ്‌നു' 2022 ജൂൺ 10ന് റിലീസ് ചെയ്യും'. -'മിഷന്‍ മജ്‌നു'വിന്‍റെ ഔദ്യോഗിക പോസ്‌റ്റര്‍ പങ്കുവച്ച്‌ കൊണ്ട്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Mission Majnu cast and crew: റോണി സ്‌ക്രൂവാല, അമര്‍ ബൂട്ടാല, ഗരിമ മെഹ്‌ത എന്നിവര്‍ ചേര്‍ന്നാണ് 'മിഷന്‍ മജ്‌നു'വിന്‍റെ നിര്‍മാണം. പർവീസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബത്തേജ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

Also Read: ബോക്‌സ്‌ഓഫീസില്‍ മൈക്കിള്‍ വേട്ട; പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.