Ranveer Singh 83 screening : ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 83. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹിന്ദിയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളിലെത്തുക.
തിയേറ്റര്‍ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ പ്രത്യേക സ്‌ക്രീനിങ് മുംബൈയില്‍ നടന്നു. 83 ടീമിന്‍റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായാണ് പ്രത്യേക സ്‌ക്രീനിങ് നടത്തിയത്. 83 യിലെ താരങ്ങളും 1983 ലെ ലോക കപ്പ് വിജയികളുമാണ് പ്രത്യേക ഷോ കാണാനെത്തിയത്.
ഷോ കാണാന്‍ വെള്ള സ്യൂട്ടില്‍ സുന്ദരനായാണ് രണ്‍വീര്‍ സിങ് എത്തിയത്. നീല ഷെര്‍വാണിയില്‍ കപില്‍ ദേവുമെത്തി. ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിന്‍റെ വേഷമാണ് ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്. രണ്‍വീറിനൊപ്പം ഭാര്യ ദീപിക പദുകോണും ഉണ്ടായിരുന്നു.
Bollywood stars at 83 event : താഹിര്‍ രാജ് ഭാസിന്‍, സാക്വിബ് സലിം, സഹില്‍ ഖട്ടര്‍, സിദ്ധാര്‍ഥ് ജോധവ്, മനേഷ് പോള്‍, ശര്‍വാരി വാഗ്, വിക്കി കൗശലിന്‍റെ പിതാവ് ശ്യാം കൗശല്‍, അദ്‌നാന്‍ സമി, അമ്മി വിര്‍ക് എന്നീ താരങ്ങളാണ് പ്രത്യേക ഷോ കാണാനെത്തിയത്. സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, മോഹീന്ദര്‍ അമര്‍നാഥ്, സന്ദീപ് പാട്ടീല്‍, ചിരാഗ് പാട്ടീല്‍, ബിസിസിഐ ചീഫ് ജയ് ഷാ എന്നീ ക്രിക്കറ്റ് ലെജന്‍റുകളും ഷോ കാണാനെത്തിയിരുന്നു.
Cricket legends at 83 event : റിലീസിനോടടുക്കുമ്പോള്‍ രണ്‍വീറിന്‍റെയും ദീപികയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലും ദീപിക തന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മനോഹരമായ ആഭരണങ്ങള്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. 'ഇത് 83' എന്ന അടിക്കുറിപ്പോടുകൂടിയാണ് ദീപിക ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ദീപികയുടെ പോസ്‌റ്റിന് താഴെ രണ്‍വീര്‍ 'ഉഫ്' എന്ന് കമന്‍റിടുകയും ചെയ്‌തിട്ടുണ്ട്.
83ല്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമി ദേവിയുടെ വേഷമാണ് ദീപിക ചെയ്യുന്നത്. 83ന്‍റെ സഹ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദീപിക. 1983 വേള്‍ഡ് കപ്പ് ചരിത്ര വിജയം പറയുന്ന ബയോപിക് ചിത്രമാണ് 83. ബിഗ് ബഡ്‌ജറ്റിലൊരുങ്ങുന്ന 83യുടെ ട്രെയ്‌ലര്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Kapil Dev gets emotional in 83 trailer : അടുത്തിടെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. 83 ന്‍റെ ട്രെയ്‌ലറെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ നായകന്‍റെ വാക്കുകളും ശ്രദ്ധേയമായിരുന്നു. ട്രെയ്‌ലര്‍ കണ്ട ശേഷം താന്‍ വികാരാധീനനായെന്ന് കപില്‍ ദേവ് പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 24നായി കാത്തിരിക്കുകയാണെന്നും ചിത്രം റിലീസാകുന്നത് വരെ തനിക്കൊന്നും പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Ranveer Singh as Kapil Dev : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹമായി വേഷമിടുന്നത് രണ്‍വീര്‍ സിങ്ങാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയമാണ് ചിത്ര പശ്ചാത്തലം. അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ് കിര്‍മാനി, സന്ദീപ് പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ് എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
83 cast and crew : രണ്‍വീറിന്‍റെ ഭാര്യയും നടിയുമായ ദീപിക പദുകോണ്‍ ആണ് നായികയായെത്തുന്നത്. പങ്കജ് ത്രിപാഠി, സാക്വിബ് സലിം, താഹിര്‍ രാജ് ഭാസിന്‍, ബൊമാന്‍ ഇറാനി, ഹാര്‍ഡി സന്ധു, ജതിന്‍ സര്‍ന തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തില്‍ സുനില്‍ ഗവാസ്‌കര്‍ ആയി താഹിര്‍ രാജും ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയും വേഷമിടുന്നു. ഹിന്ദി, മറാഠി നടനും സന്ദീപ് പാട്ടീലിന്‍റെ മകനുമായ ചിരാഗ് പാട്ടീലാണ് ചിത്രത്തില്‍ സന്ദീപ് പാട്ടീലിന്‍റെ വേഷം അവതരിപ്പിക്കുന്നത്. റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ഫാന്‍റം ഫിലിംസ്, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, വിബ്രി മീഡിയ, കബീര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. അസീം മിശ്രയാണ് ഛായാഗ്രഹണം. രാമേശ്വര്‍ എസ് ഭഗത് ചിത്രസംയോജനവും നിര്‍വഹിക്കും. പ്രീതം ആണ് സംഗീതം.
Also Read : Malayankunju Trailer Release : 'മലയന്‍കുഞ്ഞ്' ട്രെയ്‌ലര്‍ നാളെ എത്തും ; പ്രഖ്യാപനവുമായി എആര്‍ റഹ്മാന്‍