ETV Bharat / sitara

നീരജ് ചോപ്രയ്‌ക്കൊപ്പം രൺദീപ് ഹൂഡ ; സുവർണനേട്ടത്തിന് ശേഷം സൈന്യത്തിലേക്ക് മടങ്ങി ഒളിമ്പ്യൻ - നീരജ് ചോപ്ര ഒളിമ്പിക്സ് രൺദീപ് വാർത്ത

ഒളിമ്പിക്‌സിലെ മെഡൽ തിളക്കത്തിൽ നിന്നും സൈന്യത്തിലേക്ക് മടങ്ങിയിരിക്കുകയാണ് നീരജ് ചോപ്ര. ഇത് പരാമർശിച്ചാണ് രൺദീപ് ഹൂഡയുടെ പുതിയ ട്വീറ്റ്.

നീരജ് ചോപ്രയ്‌ക്കൊപ്പം രൺദീപ് ഹൂഡ വാർത്ത  neeraj chopra army camp news  neeraj chopra olympics news  randeep hooda meets neeraj chopra news  randeep hooda neeraj chopra latest news  നീരജ് ചോപ്ര ബയോപിക് വാർത്ത  നീരജ് ചോപ്ര ഒളിമ്പിക്സ് രൺദീപ് വാർത്ത  നീരജ് ചോപ്ര രൺദീപ് ഹൂഡ വാർത്ത
രൺദീപ് ഹൂഡ
author img

By

Published : Aug 25, 2021, 8:14 PM IST

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ നീരജ് ചോപ്രയുടെ ബയോപിക്കിൽ ആരായിരിക്കും ടൈറ്റിൽ കഥാപാത്രമാവുക എന്ന ചോദ്യത്തിന്, നീരജ് മുന്നോട്ടുവച്ച പേരുകൾ അക്ഷയ് കുമാറിന്‍റെയും രൺദീപ് ഹൂഡയുടേതുമായിരുന്നു.

കൂടാതെ, താൻ വലിയൊരു രൺദീപ് ഹൂഡ ആരാധകനാണെന്നും ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ, ബോളിവുഡ് നടൻ രൺദീപ് ഹൂഡയും ജാവ്‌ലിൻ ത്രോയിലൂടെ ഇന്ത്യയ്‌ക്ക് അഭിമാനമായ നീരജ് ചോപ്രയും കണ്ടുമുട്ടിയിരിക്കുകയാണ്.

വെള്ളക്കുപ്പായത്തിൽ ഇരുവരും ഒരുമിച്ച് പോസ് ചെയ്‌ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മുഖത്ത് ഒരു നിറപുഞ്ചിരിയോടെ ഇരുവരും പരസ്‌പരം ചൂണ്ടിക്കാണിക്കുന്നതാണ് ചിത്രം. നടൻ രൺദീപ് തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

  • कसुत्ता मानस !!

    नयुए धूम्मा सा ठाणदा रह 😎👊🏽👊🏽

    Where does one go from the top? Very few face this question and even fewer have the answers. Upon meeting you, I deeply feel that you do brother @Neeraj_chopra1 🤗 pic.twitter.com/C4SUGbJdEb

    — Randeep Hooda (@RandeepHooda) August 25, 2021 " class="align-text-top noRightClick twitterSection" data=" ">

ഒളിമ്പിക്‌സിലെ മെഡൽ തിളക്കത്തിൽ നിന്നും സൈന്യത്തിലേക്ക്... രൺദീപിനൊപ്പമുള്ള ചിത്രം

'ഉയർച്ചയിൽ നിന്ന് ഒരാൾ എങ്ങോട്ട് പോകുന്നു? വളരെ കുറച്ചുപേർ മാത്രമേ ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നുള്ളൂ.

അതിലും കുറച്ച് പേർക്ക് മാത്രമേ ഉത്തരമുള്ളൂ.നിങ്ങളെ കണ്ടതിന് ശേഷം എനിക്കത് മനസിലാക്കാനായി,' എന്ന് രൺദീപ് ഹൂഡ ട്വീറ്റിൽ എഴുതി.

ഒളിമ്പിക്‌സ് മെഡൽ ജേതാവായുള്ള പ്രശസ്‌തികളിൽ നിന്ന് നീരജ് തന്‍റെ സൈനിക ഉദ്യോഗത്തിലേക്കാണ് മടങ്ങിയത്. ആർമി ക്യാമ്പിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

More Read: ബയോപിക്കിൽ രൺദീപ് ഹൂഡയോ അക്ഷയ് കുമാറോ മതിയെന്ന് നീരജ് ചോപ്ര ; താരം അഭിനയിക്കണമെന്ന് ആരാധകർ

നീരജിന്‍റെ ബയോപിക്കിൽ രൺദീപ് അഭിനയിക്കണമെന്ന ആവശ്യവും ചിത്രത്തിന് താഴെ ആരാധകർ പങ്കുവച്ചു. വളരെ ഇഷ്‌ടപ്പെട്ട ഒരു ഫാൻ മൊമന്‍റാണിതെന്നും ചിലർ ട്വീറ്റിന് കമന്‍റ് കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.