Ranbir Kapoor is Dulquer Salmaan's fan: ദുല്‍ഖര്‍ സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന 'ഹേ സിനാമിക'യ്ക്ക് ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമകളുടെ വലിയ ആരാധകനാണ് താനെന്ന് നടന്‍ പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയില്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണെന്നും രണ്‍ബീര്‍ വിശദീകരിച്ചു.
ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രണ്‍ബീറിന്‍റെ ഈ പ്രതികരണം. 'ഹേ സിനാമിക'യ്‌ക്ക് ആശംസയേകുന്ന രണ്‍ബീറിന്‍റെ വീഡിയോ ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Also Read: ദീപികക്കൊപ്പം 'ഗെഹ്രൈയാന്‍' പാട്ടില്‍ പങ്കാളിയായി രണ്‍വീര്‍ സിങ്ങും
'ഇന്ന് പുറത്തിറങ്ങുന്ന 'ഹേയ് സിനാമിക'യിലെ ഗാനത്തിനും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അതിഥിക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്‌തിട്ടുണ്ട്. മികച്ച നടിയും നല്ല വ്യക്തിയുമാണ്. കാജലിന്‍റെ പ്രകടനവും ഇഷ്‌ടപ്പെട്ടു. വൈകാതെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബൃദ്ധ മാസ്‌റ്റര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 3ന് റിലീസ് ചെയ്യുന്ന 'ഹേയ് സിനാമിക'യ്‌ക്ക് ആശംസകള്‍'-രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
Dulquer Salmaan thanks to Ranbir Kapoor: 'രണ്‍ബീറിന്‍റെ വീഡിയോ സന്ദേശത്തിന് ദുല്‍ഖര്‍ നന്ദി രേഖപ്പെടുത്തി. 'ഹേയ് സിനാമിക'യെ കുറിച്ചുള്ള താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. എല്ലായ്‌പ്പോഴും നിങ്ങളുടെ വലിയ ആരാധകനാണ്. 'ബ്രഹ്‌മാസ്‌ത്ര'ക്കായും മറ്റ് ചിത്രങ്ങള്‍ക്കായും ഇനിയും കാത്തിരിക്കാനാകില്ല.' -ദുല്‍ഖര്‍ കുറിച്ചു.