Ranbir Kapoor Alia Bhatt wedding : ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഒടുവില്‍ ആ ചോദ്യം രണ്‍ബീറും ആലിയയോട് ചോദിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആരാധകര്‍ നാളേറെയായി ചോദിക്കുന്ന ചോദ്യമാണ് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം എന്നാണ് നടക്കുക എന്നുള്ളത്.
Ranbir Kapoor asks Alia Bhatt to when will we marry : ഇപ്പോഴിതാ രണ്‍ബീര്‍ തന്നെ തന്‍റെ പ്രിയ കാമുകിയോട് ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'ബ്രഹ്‌മാസ്‌ത്ര' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍ നടന്ന ഈ ചടങ്ങിനിടെ ചോദ്യോത്തര സെക്ഷനില്‍ ഒരു ആരാധകന്‍റെ ചോദ്യമായിരുന്നു -'എന്നാണ് ആലിയയെ വിവാഹം കഴിക്കുക?' എന്നത്. രണ്‍ബീറിനോടായിരുന്നു ഈ ചോദ്യം. ആരാധകന്‍റെ ഈ ചോദ്യത്തിന് താരം ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. 'ഈ വര്‍ഷത്തില്‍ വിവാഹിതരായ നിരവധി പേരെ നമ്മള്‍ കണ്ടില്ലേ? എനിക്ക് തോന്നുന്നു, ഞങ്ങള്‍ അതില്‍ സന്തോഷത്തിലാണ്.'
ശേഷം രണ്‍ബീര്‍ ആലിയയുടെ നേര്‍ക്ക് തിരിഞ്ഞു. പ്രൊപ്രോസ് ചെയ്യുന്ന രീതിയില്‍ നിലത്ത് മുട്ടുകുത്തി നിന്നായിരുന്നു രണ്‍ബീര്‍ ആലിയയോട് തങ്ങളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചത്. ആരാധകന്‍റെ അതേ ചോദ്യം തന്നെ താരം ആലിയയോടും ചോദിച്ചു. 'എന്നാണ് നമ്മുടെ വിവാഹം?' 'എന്നോട് എന്തിനാണ് ചോദിക്കുന്നത്?'-ഉടന്‍ തന്നെ ആലിയ മറുപടി നല്‍കി. പിന്നീട് രണ്‍ബീര്‍ തമാശ രൂപേണ 'ബ്രഹ്‌മാസ്‌ത്ര' സംവിധായകന്‍ അയാന്‍ മുഖര്‍ജിയോട് ഈ ചോദ്യം ആരാഞ്ഞു. അടുത്ത വര്‍ഷം സെപ്‌റ്റംബര്‍ ഒന്‍പതിന് 'ബ്രഹ്‌മാസ്‌ത്ര' റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകന്‍റെ മറുപടി.
ഈ വര്‍ഷം ആലിയയും രണ്‍ബീറും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം വിവാഹം നീട്ടിവെയ്‌ക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ആലിയ ഭട്ടുമൊന്നിച്ചുള്ള തന്‍റെ വിവാഹ പദ്ധതികളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.