ETV Bharat / sitara

പ്രധാനമന്ത്രി പ്രാര്‍ഥിക്കണം, കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാണ്: രാഖി സാവന്ത് - കൊറോണ വൈറസ്

കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നുവെന്ന തരത്തിലൊരു ട്രോൾ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് രാഖി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്

rakhi sawant  Rakhi Sawant says he is going to China to kill Corona Video as Viral  പ്രധാനമന്ത്രി പ്രാര്‍ഥിക്കണം, കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാണ്-രാഖി സാവന്ത്  രാഖി സാവന്ത്  കൊറോണ വൈറസ്  Rakhi Sawant latest viral video
പ്രധാനമന്ത്രി പ്രാര്‍ഥിക്കണം, കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാണ്-രാഖി സാവന്ത്
author img

By

Published : Feb 6, 2020, 9:31 AM IST

സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെ എപ്പോഴും വാർത്തകളിലിടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്ഥിരം ശൈലിയുമായി എത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നുവെന്ന തരത്തിലൊരു ട്രോൾ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ രാഖി.

മാസ്ക് ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്ത മരുന്ന് തന്‍റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം പറയുന്നു. വിവാദങ്ങൾക്ക് വേണ്ടി കൊറോണയെ കൂട്ടുപിടിച്ച നടിയുടെ രീതിയെ വിമർശിച്ച് നിരവധി ആളുകൾ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.