ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം 'എ കോൾ ടു സ്പൈ' ഇന്ത്യയിൽ റിലീസിനെത്തുന്നു. അക്കാദമി പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ച സംവിധായകൻ ലിഡിയ ഡീൻ പിൽച്ചർ ഒരുക്കിയ ഇംഗ്ലീഷ് ചിത്രം ഈ മാസം 11ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
-
#RadhikaApte's international debut, the critically acclaimed espionage thriller #ACallToSpy is premiering in #India on Dec 11 as @PrimeVideoIN original film based on female war-time spies and also stars #SarahMeganThomas & #StanaKatic. pic.twitter.com/T4Dte05Twj
— Sreedhar Pillai (@sri50) December 2, 2020 " class="align-text-top noRightClick twitterSection" data="
">#RadhikaApte's international debut, the critically acclaimed espionage thriller #ACallToSpy is premiering in #India on Dec 11 as @PrimeVideoIN original film based on female war-time spies and also stars #SarahMeganThomas & #StanaKatic. pic.twitter.com/T4Dte05Twj
— Sreedhar Pillai (@sri50) December 2, 2020#RadhikaApte's international debut, the critically acclaimed espionage thriller #ACallToSpy is premiering in #India on Dec 11 as @PrimeVideoIN original film based on female war-time spies and also stars #SarahMeganThomas & #StanaKatic. pic.twitter.com/T4Dte05Twj
— Sreedhar Pillai (@sri50) December 2, 2020
രണ്ടാം ലോക മഹായുദ്ധത്തെ കഥാപശ്ചാത്തലമാക്കി ഒരുക്കിയ ഹോളിവുഡ് ചിത്രത്തിൽ രാധികാ ആപ്‌തെ, സാറ മേഗൻ തോമസ്, സ്റ്റാന കാറ്റിച്, റോസിഫ് സതർലൻഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്രിട്ടൺ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ രൂപം നൽകിയ ചാരസംഘടനയുടെ കഥയാണ് എ കോൾ ടു സ്പൈ പ്രമേയമാക്കിയത്. ചിത്രത്തിൽ നൂർ ഇനായത്ത് ഖാൻ എന്ന ഇന്ത്യൻ മുസ്ലിം യുവതിയെയായിരുന്നു രാധിക അവതരിപ്പിച്ചത്.
2019ൽ എഡിൻബർഗ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഉൾപ്പടെ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരൂപകപ്രശംസയും പിടിച്ചുപറ്റിയിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് എ കോൾ ടു സ്പൈ ഇന്ത്യയിൽ പ്രദർശനത്തിന് എത്തുന്നത്.