ഈദ് റിലീസായി ഒടിടി പ്ലാറ്റ്‌ഫോമിലും ഇന്ത്യക്ക് പുറത്തുള്ള തിയേറ്ററുകളിലും പ്രദർശനത്തിനെത്തിയ സൽമാൻ ഖാന്‍റെ 'രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' ക്ക് ആദ്യ 12 മണിക്കൂറിൽ 1.25 മില്യണിലധികം കാഴ്ചക്കാർ. . പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ വമ്പിച്ച പ്രതികരണം നേടുകയാണ്. ബുധനാഴ്ച അർധരാത്രിയോടെ സീഫൈവിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
സിനിമയുടെ പൈറസി കോപ്പികൾ പ്രോത്സാഹിപ്പിക്കരുതെന്നും എല്ലാവരും ഒടിടിയിലൂടെ തന്നെ ചിത്രം കാണണമെന്നും സൽമാൻ ഖാൻ കഴിഞ്ഞ ദിവസം ആരാധകരോട് പറഞ്ഞിരുന്നു. നിരവധി പേരുടെ അധ്വാനം ചിത്രത്തിന് പിന്നിലുണ്ടെന്നും താരം ഓർമിപ്പിച്ചു.
ഈദ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് കൊവിഡ് അതിരൂക്ഷമായതോടെ ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനായില്ല. എന്നാൽ, സിനിമയുടെ റിലീസ് മാറ്റി വക്കുന്നതിൽ നിന്നും അണിയറപ്രവർത്തകർ പിന്മാറിയിരുന്നില്ല.
More Read: സൽമാന്‍റെ 'രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ്'; ടൈറ്റിൽ ട്രാക്ക് ഗാനമെത്തി
ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെയും സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.