സോനം കപൂറിന്‍റെ നായകനായി ദി സോയാ ഫാക്‌ടറിലും ഇർഫാൻ ഖാനൊപ്പം കർവാനിലും ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച ദുൽഖർ സൽമാന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പാ, ദി പാഡ്‌മാൻ സിനിമകളുടെ സംവിധായകനൊപ്പമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലെ താരനിരയെ വെളിപ്പെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുൽഖറിനൊപ്പം പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡിലെ പ്രശസ്‌ത താരങ്ങളായ സണ്ണി ഡിയോണ്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതിലെ സന്തോഷം ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2022 തുടക്കത്തിൽ തന്നെ ബാൽകിയുടെ ത്രില്ലർ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
More Read: ഡിക്യൂവിന്‍റെ പുതിയ ചിത്രം ദി പാഡ്‌മാൻ സംവിധായകനൊപ്പം?
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന്‍റെ മകളാണ് പൂജ ഭട്ട്. സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച സഡക് 2 ആണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. ദി ഫാമിലി മാൻ സീരീസിലെ സോയ എന്ന കഥാപാത്രത്തിലൂടെയും സ്‌കാം 1992, ലേഡീസ് റൂം സീരീസുകളിലൂടെയും ബോളിവുഡിലെ സജീവമാതാരമാണ് ശ്രേയ ധന്വന്തരി.