ETV Bharat / sitara

Russia Ukraine crisis: റഷ്യ - യുക്രൈന്‍ പ്രതിസന്ധി 'ലോകമെമ്പാടും പ്രതിധ്വനിക്കും': പ്രിയങ്ക ചോപ്ര - Priyanka Chopra says consequences of Russia Ukraine crisis

Priyanka Chopra on Russia Ukraine crisis: യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണത്തില്‍ പ്രതികരിച്ച്‌ പ്രിയങ്ക ചോപ്ര. യുക്രൈനെതിരായ റഷ്യൻ സൈനിക ആക്രമണത്തെ ഭയങ്കരം എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചിരിക്കുന്നത്‌.

Russia Ukraine crisis  Priyanka Chopra on Russia Ukraine crisis  Celebs reaction on Russia Ukraine crisis  Priyanka Chopra says consequences of Russia Ukraine crisis  Vladimir Putin on Ukraine crisis
റഷ്യ യുക്രെയ്‌ന്‍ പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ 'ലോകമെമ്പാടും പ്രതിധ്വനിക്കും': പ്രിയങ്ക ചോപ്ര
author img

By

Published : Feb 25, 2022, 3:32 PM IST

മുംബൈ: യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണത്തില്‍ പ്രതികരിച്ച്‌ ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്‌. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രിയങ്ക ചോപ്രയുടെ പ്രതികരണം.

Priyanka Chopra on Russia Ukraine crisis: യുക്രൈനെതിരായ റഷ്യൻ സൈനിക ആക്രമണത്തെ ഭയങ്കരം എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചിരിക്കുന്നത്‌. അവിടത്തെ സ്ഥിതിഗതികള്‍ എങ്ങനെയാണ് ഒരു വിനാശകരമായ ഘട്ടത്തിലേക്ക്‌ എത്തിയതെന്ന്‌ മനസിലാക്കാന്‍ പ്രയാസമുണ്ടെന്നും താരം പറഞ്ഞു.

യുക്രൈനിലെ സ്ഥിതിഗതികൾ ഭയാനകമാണ്. നിരപരാധികൾ തങ്ങളുടെയും തങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്‍ ഭയന്ന്‌ ജീവിക്കുന്നു.-പ്രിയങ്ക ചോപ്ര ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ചുള്ള ഒരു വീഡിയോ പങ്കുവച്ച്‌ കൊണ്ടാണ് താരം ഇപ്രകാരം കുറിച്ചത്‌.

യുക്രൈനിലെ കുട്ടികളെ സഹായിക്കുന്നതിനായി 39കാരിയായ താരം യൂണിസെഫ്‌ ഡൊനേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. യൂണിസെഫ് ഗുഡ്‌വിൽ അംബാസഡറാണ് പ്രിയങ്ക ചോപ്ര. ഈ യുദ്ധമേഖലയിൽ നിരപരാധികളായ ഒരുപാട്‌ ജീവിതങ്ങളുണ്ടെന്നും അവര്‍ നിങ്ങളെയും എന്നെയും പോലെയാണെന്നും താരം കുറിച്ചു. യുക്രൈനിലെ ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Celebs reaction on Russia Ukraine crisis: ഒനിർ, രാഹുൽ ധൊലാകിയ, നടൻ തിലോത്തമ ഷോം തുടങ്ങി സിനിമാ പ്രമുഖര്‍ റഷ്യയുടെ പ്രത്യേക സൈനിക നടപടിയില്‍ പ്രതികരണം അറിയിച്ച ശേഷം യുക്രൈന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തുന്ന ബോളിവുഡ്‌ താരമാണ് പ്രിയങ്ക ചോപ്ര.

Vladimir Putin on Ukraine crisis: കഴിഞ്ഞ ദിവസമാണ് റഷ്യൻ സൈന്യം യുക്രൈനിലേക്ക്‌ ആക്രമണം നടത്തിയത്. റഷ്യന്‍ നടപടിയില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും 'അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങളിലേക്ക്‌' നയിക്കുമെന്ന്‌ പ്രസിഡന്‍റ്‌ വ്ളാഡിമിര്‍ പുടിന്‍ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പ് നല്‍കി. യുക്രൈനിലെ സൈനികവത്ക്കരണം ഉറപ്പാക്കുകയാണ്‌ റഷ്യന്‍ സൈനിക നടപടി ലക്ഷ്യമിടുന്നതെന്ന്‌ പുടിന്‍ പറഞ്ഞു. ആയുധം താഴെയിടുന്ന എല്ലാ യുക്രൈനിയന്‍ സൈനികര്‍ക്കും സുരക്ഷിതമായി യുദ്ധമേഖലയില്‍ നിന്നും പുറത്തുപോകാന്‍ കഴിയുമെന്നും പുടിന്‍ പറഞ്ഞു.

Also Read: വിധിയെ വെല്ലുവിളിച്ച്‌ പ്രഭാസും പൂജയും.. ഇത് മഴയായ് പെയ്‌തിറങ്ങുന്ന പ്രണയം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.