Priyanka Chopra misses dad: വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്തരിച്ച തന്‍റെ പിതാവിനെ അനുസ്‌മരിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ പ്രിയങ്ക ചോപ്ര.
Priyanka Chopra on parents wedding anniversary: തന്‍റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലെ ഒരു ചിത്രം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച് കൊണ്ടാണ് താരം രംഗത്തെത്തിയത്. 'നിങ്ങളുടെ വാർഷികം ഞാൻ എപ്പോഴും ഓർക്കുന്നത് ഇങ്ങനെയാണ്. മിസ് യു ഡാഡ്... ലവ് യു.' -പ്രിയങ്ക ചോപ്ര കുറിച്ചു. ചിത്രത്തില്‍ പിതാവ് അമ്മ ഡോ. മധു അഖൗരി ചോപ്രയ്ക്ക് റോസാപ്പൂവ് സമ്മാനിക്കുന്നത് കാണാം.
Also Read: അട്ടപ്പാടിക്ക് അഭിമാനമായി മരുതന്‍ ; അഭിനയ മികവിന് അംഗീകാരം
അർബുദ രോഗ ബാധിതനായ പ്രിയങ്കയുടെ പിതാവ് 2013ലാണ് അന്തരിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ ഫിസിഷ്യനായിരുന്നു പ്രിയങ്കയുടെ പിതാവ്. അദ്ദേഹവുമായി വളരെ ആത്‌മബന്ധമായിരുന്നു താരത്തിന്. 'ഡാഡിയുടെ ലിറ്റിള്‍ ഗേള്‍' എന്ന് പ്രിയങ്ക തന്‍റെ കയ്യില്‍ ടാറ്റുവും ചെയ്‌തിട്ടുണ്ട്.