ETV Bharat / sitara

രാമനെ അപമാനിച്ചു; പ്രതിക് ഗാന്ധിയുടെ 'രാവണലീല' മാറ്റി 'ഭാവയി' ആക്കി - രാമനെ അപമാനിച്ചു രാവണ ലീല വാർത്ത

രാമനെ അധിക്ഷേപിച്ചെന്നും, രാവണനെ മഹത്വവൽക്കരിച്ച് അപകീർത്തികരമായതും ആക്ഷേപകരമായതുമായ വിവരണം നൽകിയെന്നുമാണ് ആരോപണം.

Pratik Gandhi film controversy news  bhavai film news  bhavai pratik gandhi news  pratik gandhi ravan leela news  പ്രതിക് ഗാന്ധി വാർത്ത  രാവൺ ലീല വാർത്ത  രാവൺ ലീല ഭാവായി വാർത്ത  ഭാവയി പ്രതിക് ഗാന്ധി വാർത്ത  വിശ്വാസം വ്രണപ്പെടുത്തി വാർത്ത  രാമനെ അപമാനിച്ചു രാവണ ലീല വാർത്ത  രാവണ ലീല സിനിമ വാർത്ത
പ്രതിക് ഗാന്ധി
author img

By

Published : Sep 15, 2021, 10:06 AM IST

മുംബൈ: ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെ പ്രതിക് ഗാന്ധി നായകനാവുന്ന ചിത്രത്തിന്‍റെ പേര് മാറ്റി. രാവൺ ലീല എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയതോടെ സിനിമയുടെ ടൈറ്റിൽ മാറ്റുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 'രാവൺ ലീല' എന്ന പേര് മാറ്റി 'ഭാവയി' എന്നാക്കിയതായും അവർ വ്യക്തമാക്കി.

സിനിമക്കെതിരെ ശക്തമായ സൈബർ ആക്രമണമുണ്ടായിരുന്നു. കൂടാതെ, രാമനെ അധിക്ഷേപിച്ചെന്നും, രാവണനെ മഹത്വവൽക്കരിച്ച് അപകീർത്തികരമായതും ആക്ഷേപകരമായതുമായ വിവരണം നൽകിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്ന പരാതി. ഇതോടെ, സിനിമയുടെ ടൈറ്റിൽ മാറ്റണമെന്നും ഏതാനും രംഗങ്ങൾ നീക്കണമെന്നും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സിനിമയുടെ ടൈറ്റിൽ മാറ്റി ഭാവയി എന്നാക്കിയത്.

Also Read: 'സാമി'ന് നന്ദി പറഞ്ഞ് നാഗചൈതന്യ ; വിവാഹമോചനത്തിന് വിരാമമിടാമോ എന്ന് ആരാധകർ

പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല സിനിമകളാണ് ഈ കാലത്ത് ആവശ്യമെന്നും ചിത്രത്തിന്‍റെ സംവിധായകൻ ഹാർദിക് ഗജ്ജാർ പറഞ്ഞു. പ്രതിക് ഗാന്ധിയോടുള്ള സിനിമാപ്രേമികളുടെ ഇഷ്‌ടം തങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്‍റെ പേര് മാറ്റിയതെന്ന് നടന്‍ പ്രതീക് ഗാന്ധി പറഞ്ഞു. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും താരം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.