ETV Bharat / sitara

കോൾഡ് മെസ്: ഒബാമയുടെ ഇഷ്‌ടഗാനത്തിൽ ഇന്ത്യൻസംഗീതവും - Cold/ Mess

ബിയോൺസിന്‍റെ മൂഡ് 4 ഇവ, ദി ബ്ലാക്ക് കീസ് ഗോ എന്നിവക്കൊപ്പം ഒബാമയുടെ ഇഷ്‌ടപ്പെട്ട ഗാനങ്ങളിൽ ഇന്ത്യൻ സംഗീതജ്ഞൻ പ്രതീക് കുഹാദിന്‍റെ "ഐ വിഷ്‌ ഐ കുഡ് ലീവ് യൂ മൈ ലവ്..." എന്ന ഗാനവും

മുൻ അമേരിക്കൻ പ്രസിഡന്‍റ്  ബറാക് ഒബാമ  ബറാക് ഒബാമ  പ്രതീക് കുഹാദ്  ഐ വിഷ്‌ ഐ കുഡ് ലീവ് യൂ മൈ ലവ്  കോൾഡ്/ മെസ്  Obama's favourite music of 2019  Prateek Kuhad's song  Barack Obama  Barack Obama favourite songs  Cold/ Mess  I wish I could leave you my love
മുൻ അമേരിക്കൻ പ്രസിഡന്‍റ്  ബറാക് ഒബാമ
author img

By

Published : Dec 31, 2019, 7:22 PM IST

മുംബൈ: പതിവുപോലെ തന്‍റെ ഈ വർഷത്തെ പ്രിയപ്പെട്ട സിനിമകളും ഗാനങ്ങളും പുസ്‌തകങ്ങളും വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ. ബിയോൺസിന്‍റെ മൂഡ് 4 ഇവ, ദി ബ്ലാക്ക് കീസ് ഗോ എന്നിവക്കൊപ്പം ഒബാമയുടെ ഇഷ്‌ടപ്പെട്ട ഗാനങ്ങളിൽ ഇന്ത്യൻ സംഗീതജ്ഞൻ പ്രതീക് കുഹാദിന്‍റെ കോൾഡ് മെസും ഇടംപിടിച്ചു. "ഈ വർഷത്തെ എനിക്കിഷ്‌ടമായ പാട്ടുകൾ ഇതാ. നിങ്ങൾക്ക് ലോങ് ഡ്രൈവിൽ ഒരു കമ്പനിയായോ വർക്ക്ഔട്ട് ചെയ്യുമ്പോഴോ ഇതിലെ ഒന്നോ രണ്ടോ ട്രാക്ക് ഉചിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു" ഒബാമ ഇന്നലെ ട്വീറ്ററില്‍ കുറിച്ചു.

  • From hip-hop to country to The Boss, here are my songs of the year. If you’re looking for something to keep you company on a long drive or help you turn up a workout, I hope there’s a track or two in here that does the trick. pic.twitter.com/mQ2VssyDwt

    — Barack Obama (@BarackObama) December 30, 2019 " class="align-text-top noRightClick twitterSection" data=" ">

അദ്ദേഹത്തിന്‍റെ ട്വീറ്റിന് തൊട്ടുപിന്നാലെ പ്രതീക് കുഹാദും അദ്ദേഹത്തിന്‍റെ നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് കുറിച്ചു. "ഇന്ന് രാത്രി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്‍റെ ഗാനം എങ്ങനെ അദ്ദേഹത്തിനടുത്തെത്തിയെന്നത് അറിയില്ല. നന്ദി ലോകമേ. 2019 ഇത്ര മികച്ചതാണെന്ന് തനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, എനിക്ക് തെറ്റ് പറ്റി. എന്തൊരു ബഹുമതിയാണിത്," തനിക്ക് കിട്ടിയ അംഗീകാരത്തിന്‍റെ സന്തോഷം കുഹാദും പങ്കുവച്ചു.

  • This just happened and I don’t think I’ll sleep tonight. Totally flipping out. I have no idea how cold/mess even reached him but thank you @barackobama, thank you universe 🙂 I didn’t think 2019 could’ve gotten better, but damn was I wrong. What an honour. https://t.co/zwaJFIQLmC

    — Prateek Kuhad (@prateekkuhad) December 30, 2019 " class="align-text-top noRightClick twitterSection" data=" ">

പ്രതീക് കുഹാദിന്‍റെ "ഐ വിഷ്‌ ഐ കുഡ് ലീവ് യൂ മൈ ലവ്..." എന്ന് തുടങ്ങുന്ന ഗാനമാണ് 2019 ലെ ലിസ്റ്റിലേക്ക് ഒബാമ കൂട്ടിച്ചേർത്തത്. സോയ ഹുസൈനും ജിം സർബും അഭിനയിച്ച കോൾഡ്/ മെസ് എന്ന ഗാനത്തിന്‍റെ രചനയും ആലപനവും കുഹാദ് തന്നെയായിരുന്നു. കുഹാദിന്‍റെ ഗാനത്തിന് പുറമെ ബിയോൺസ്, ലിസോ, ഫ്രാങ്ക് ഓഷ്യൻ, സോളഞ്ച് എന്നിവരുടെ ഗാനങ്ങളും മുൻ അമേരിക്കൻ പ്രസിഡന്‍റിന്‍റെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/sitara/cinema/prateek-kuhads-song-makes-it-to-obamas-favourite-music-of-2019/na20191231092542958

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.