എറണാകുളം: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിൽ തർക്കം മുറുകുന്നതിനിടെ നടൻ പ്രകാശ് രാജ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുന്നു. #ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്‌ടാഗോടൊപ്പം കങ്കണക്കെതിരെ തെന്നിന്ത്യൻ താരം പങ്കുവെച്ച പോസ്റ്റാണ് ഒരു വിഭാഗമാളുകളുടെ വിമർശനങ്ങൾക്ക് വഴിവെച്ചത്.
- " class="align-text-top noRightClick twitterSection" data="">
"ഒറ്റ സിനിമ കൊണ്ട് കങ്കണക്ക് തന്നെ റാണി ലക്ഷ്‌മിഭായിയായി തോന്നുണ്ടെങ്കിൽ ഇവരെയൊക്കെയോ?" എന്ന ചോദ്യവുമായാണ് പ്രകാശ് രാജ് നടിക്കെതിരെയുള്ള ട്രോൾ പങ്കുവെച്ചിരിക്കുന്നത്. പത്മാവതിയുടെ വേഷത്തിലുള്ള നടി ദീപിക പദുക്കോണിനെയും, അക്ബറിന്‍റെ വേഷത്തിലുള്ള ഹൃത്വിക് റോഷനെയും, അശോക എന്ന സിനിമയിലെ ഷാരൂഖ് ഖാനെയും, ആമിർ ഖാന്‍റെ മംഗൽ പാണ്ഡെയേയും വിവേക് ഒബ്‌റോയിയുടെ മോദി ലുക്കും ട്രോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കങ്കണ റാണി ലക്ഷ്‌മിഭായി ആയാൽ ഇവരെല്ലാം തങ്ങൾ അഭിനയിച്ച വ്യക്തികളായി മാറുമല്ലോ എന്ന ആശയമാണ് പ്രകാശ് രാജ് പങ്കുവെക്കുന്നത്.
എന്നാൽ, കങ്കണയുടെ കഥാപാത്രമല്ല അവരുടെ ധൈര്യമാണ് താരത്തെ ഒരു പോരാളിയാക്കുന്നതെന്ന് ചിലർ പോസ്റ്റിന് കമന്‍റ് ചെയ്‌തു. കങ്കണ തന്‍റെ അഭിപ്രായം വ്യക്തമാക്കാൻ ധൈര്യപ്പെടുമ്പോൾ, ഒപ്പം പ്രവർത്തിക്കുന്ന താരങ്ങളുടെ അവസ്ഥയെ കുറിച്ച് പ്രകാശ് രാജ് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നും ചിലർ വിമർശിച്ചു. എന്നാൽ,ഒരു വിഭാഗം കങ്കണയെ പിന്തുണച്ചപ്പോൾ, പ്രകാശ് രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും നിരവധി കമന്‍റുകൾ പോസ്റ്റിൽ നിറയുന്നുണ്ട്.