അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന വകുപ്പ് പ്രകാരം മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു. ബീച്ചിലൂടെ നഗ്നനായി ഓടിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിലിന്ദ് പങ്കുവെച്ചതിന് പിന്നാലെയാണ് നടനെതിരെ കേസെടുത്തതെന്ന് സൗത്ത് ഗോവ പൊലീസ് അറിയിച്ചു. അമ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലാണ് 'ഹാപ്പി ബെര്‍ത്ത് ഡേ ടു മീ, 55 റണ്ണിംഗ്' എന്ന അടിക്കുറിപ്പോടെ മിലിന്ദ് ബീച്ചിലൂടെ നഗ്നനായി ഓടുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നടന്‍റെ ഭാര്യയായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഐ.ടി നിയമത്തിലെ വകുപ്പുകളും നടനെതിരെ ചുമത്തിയിട്ടുണ്ട്. അശ്ലീല ഫോട്ടോ ഷൂട്ടിന്‍റെ പേരില്‍ നേരത്തെ നടിയും മോഡലുമായ പൂനം പാണ്ഡേയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മിലിന്ദിനെതിരെയും കേസെടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മിലിന്ദിനെതിരെ ഗോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.