ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്‌പുതിന്‍റെ മുന്‍ മാനേജറായ ദിഷ സാലിയന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുശാന്തിന്‍റെയും ദിഷ സാലിയന്‍റെയും സംശയാസ്‌പദമായ മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ബിഹാര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ തടസങ്ങളുണ്ടാക്കാതിരിക്കാനും സഹകരിക്കാനും നിര്‍ദേശം നല്‍കാന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ദിഷ സാലിയന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം: ഹര്‍ജി സുപ്രീം കോടതിയില്‍ - ഹര്‍ജി സുപ്രീം കോടതിയില്‍
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.