കുറച്ച് ദിവസങ്ങളായി ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സംഭവമാണ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ബലാത്സംഗ കേസ്. കശ്യപിന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായല്‍ ഘോഷിന്‍റെ പരാതി. എന്നാല്‍ നടിയുടെ പരാതി പൂര്‍ണമായും അനുരാഗ് കശ്യപ് നിഷേധിച്ചു. നടി പരാതിയില്‍ 2013 ആഗസ്റ്റില്‍ സംഭവം നടന്നുവെന്നാണ് കാണിച്ചിരിക്കുന്നത്. ആ സമയം താന്‍ ഡോക്യുമെന്‍ററിയുടെ ഭാഗമായി ശ്രീലങ്കയിലായിരുന്നുവെന്നും അതിനാല്‍ നടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. ഡോക്യുമെന്‍ററി തെളിവായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കശ്യപിന്‍റെ അഭിഭാഷക പ്രിയങ്കാ ഖിമാനി പറഞ്ഞു. കഴിഞ്ഞ ദിവസം പായല്‍ ഘോഷിന്‍റെ പരാതിയില്‍ വെര്‍സോവ പൊലീസ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തിരുന്നു. അനുരാഗിനെ അപകീര്‍ത്തിപ്പെടുത്താനാണ് നടി പരാതി ഉന്നയിച്ചതെന്നും മീടു മൂവ്‌മെന്‍റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പിലൂടെ അനുരാഗിന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു.
പായല്‍ ഘോഷിന്‍റെ പരാതി വ്യാജം, തെളിവായി ഡോക്യുമെന്‍ററി സമര്‍പ്പിച്ച് അനുരാഗ് കശ്യപ് - അനുരാഗ് കശ്യപ് വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം പായല്‍ ഘോഷിന്‍റെ പരാതിയില്‍ വെര്‍സോവ പൊലീസ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തിരുന്നു
കുറച്ച് ദിവസങ്ങളായി ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സംഭവമാണ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ബലാത്സംഗ കേസ്. കശ്യപിന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായല്‍ ഘോഷിന്‍റെ പരാതി. എന്നാല്‍ നടിയുടെ പരാതി പൂര്‍ണമായും അനുരാഗ് കശ്യപ് നിഷേധിച്ചു. നടി പരാതിയില്‍ 2013 ആഗസ്റ്റില്‍ സംഭവം നടന്നുവെന്നാണ് കാണിച്ചിരിക്കുന്നത്. ആ സമയം താന്‍ ഡോക്യുമെന്‍ററിയുടെ ഭാഗമായി ശ്രീലങ്കയിലായിരുന്നുവെന്നും അതിനാല്‍ നടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. ഡോക്യുമെന്‍ററി തെളിവായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കശ്യപിന്‍റെ അഭിഭാഷക പ്രിയങ്കാ ഖിമാനി പറഞ്ഞു. കഴിഞ്ഞ ദിവസം പായല്‍ ഘോഷിന്‍റെ പരാതിയില്‍ വെര്‍സോവ പൊലീസ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തിരുന്നു. അനുരാഗിനെ അപകീര്‍ത്തിപ്പെടുത്താനാണ് നടി പരാതി ഉന്നയിച്ചതെന്നും മീടു മൂവ്‌മെന്‍റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പിലൂടെ അനുരാഗിന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു.
TAGGED:
അനുരാഗ് കശ്യപ് വാര്‍ത്തകള്‍