ഭാവി വരനെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനി നടി സബ ഖമർ വിവാഹത്തിൽ നിന്ന് പിന്മാറി. ബ്ലോഗറും ബിസിനസുകാരനുമായ അസിം ഖാനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പാകിസ്ഥാനിലെ പ്രമുഖ നടിയായ സബ ഖമർ ഇർഫാൻ ഖാന്‍റെ ഹിന്ദി മീഡിയത്തിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും സുപരിചിതയാണ്.
- " class="align-text-top noRightClick twitterSection" data="
">
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് അസിം ഖാനെതിരെ മറ്റൊരു യുവതി ലൈംഗികാരോപണവുമായി മുന്നോട്ട് വന്നത്. ഇതേ തുടർന്ന് താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സബ ഖമർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമാണിതെന്നും എന്നാൽ അത് തിരിച്ചറിയാൻ ഒട്ടും വൈകിയിട്ടില്ലെന്നും നടി പോസ്റ്റിൽ വിശദീകരിച്ചു. അസിം ഖാനെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നും ഫോണിലൂടെ മാത്രമാണ് പരിചയപ്പെട്ടിട്ടുള്ളതെന്നും സബ പറഞ്ഞു. തന്‍റെ ഈ തീരുമാനത്തെ എല്ലാവരും പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സബ ഖമർ കൂട്ടിച്ചേർത്തു.
പാകിസ്ഥാനി നടിയും ടെലിവിഷൻ അവതാരികയുമായ സബ ഖമറിന് ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.