തൊണ്ണൂറ്റി മൂന്നാമത് ഓസ്‌കര്‍ പുരസ്‌കാര വിതരണ ചടങ്ങിനൊപ്പം കഴിഞ്ഞ വര്‍ഷം ഈ ലോകത്തോട് വിടപറഞ്ഞ അനുഗ്രഹീത കലാകാരന്മാരെയും ചടങ്ങില്‍ അനുസ്‌മരിച്ചു. അന്തരിച്ച നടൻ ഇർഫാൻ ഖാനും വസ്‌ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടിയ ഭാനു അതയ്യയെയും ഓസ്കർ പുരസ്‌കാര വേദിയിൽ അവതരിപ്പിച്ച അനുസ്മരണ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. 1982ലെ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിലൂടെയാണ് ഭാനു അതയ്യ ഓസ്‌കര്‍ നേടുന്നത്. ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌കര്‍ എത്തിയതും ഇവരിലൂടെയാണ്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു ഭാനുവിന്‍റെ മരണം. അര നൂറ്റാണ്ടിലേറെ കോസ്റ്റ്യൂം മേഖലയിൽ പ്രവർത്തിച്ച ഭാനു അതയ്യ നൂറോളം സിനിമകളിൽ വസ്‌ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്.
ദി നെയിംസേക്ക്, ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്ല്യണയർ, ജുറാസിക് വേൾഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലെ സുപരിചിത മുഖമായിരുന്നു. താരത്തിന്‍റെ സിനിമകള്‍ എല്ലാ അന്താരാഷ്ട്ര വേദികളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളവയുമാണ്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ കഴിഞ്ഞ ഏപ്രില്‍ 29ന് ആണ് അന്തരിച്ചത്. അമ്പത്തിമൂന്നാം വയസിലെ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം സിനിമാ പ്രേമികള്‍ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഷോണ്‍ കോണറി, ചാഡ്‌വിക് ബോസ്മാന്, കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് തുടങ്ങിയവരും സ്മരണികയില്‍ ഇടംനേടി. ഒട്ടനവധി കഴിവുറ്റ കലാകാരന്മാരാണ് കഴിഞ്ഞ വര്‍ഷം മണ്‍മറഞ്ഞ് പോയത്. കണ്ണില്‍ നിന്നും മറഞ്ഞെങ്കിലും ഇവരെല്ലാം എന്നും അവരവരുടെ മനോഹരമായ സംഭാവനകളാല്‍ എക്കാലവും സിനിമാപ്രേമികള്‍ക്കുള്ളില്‍ ജീവിക്കും എന്നത് തീര്‍ച്ച. മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ചാഡ്‌വിക് ബോസ്‌മാന്‍റെ പേര് ഇടംനേടിയിരുന്നുവെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.