Shah Rukh Khan son debut: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. എന്നാല്‍ പിതാവിന്റെ പാത പിന്തുടരാനല്ല താരപുത്രന്റെ ആഗ്രഹം. ക്യാമറയ്ക്ക് പിന്നിലെ ലോകമാണ് ആര്യന് താത്പര്യം.
- " class="align-text-top noRightClick twitterSection" data="
">
Aryan Khan to make debut as writer: അടുത്തിടെ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആര്യന് ഖാനും അഭിനയ രംഗത്തെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ആര്യന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
എന്നാല്‍ നടനായല്ല ആര്യന്റെ ബോളിവുഡ് അരങ്ങേറ്റം. എഴുത്തുകാരനായാണ് ആര്യന് ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. ഒന്നിലധികം ആശയങ്ങളാണ് ആര്യന് ഖാന്. ഫീച്ചര്‍ ഫിലിമുകള്‍, വെബ് സീരീസുകള്‍ തുടങ്ങി ഒന്നിലധികം ആശയങ്ങളാണ് ആര്യന് ഖാനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിന് വേണ്ടി ഒരു വെബ് സീരീസും, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഒരു ഫീച്ചര്‍ ഫിലിമും ആര്യന് ഖാന് ഇതിനോടകം തന്നെ എഴുതിയിട്ടുണ്ട്.
എല്ലാം ശരിയായാല്‍ തിരക്കഥാകൃത്ത് എന്ന നിലയിലുള്ള ആര്യന് ഖാന്റെ അരങ്ങേറ്റത്തിന് ഈ വര്‍ഷം തന്നെ ആരംഭം കുറിക്കും. അടുത്തിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിൽ ആര്യനും സുഹാനയും പങ്കെടുത്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Also Read: രശ്മിക മന്ദാനയുമായുള്ള വിവാഹത്തെ കുറിച്ച് വിജയ് ദേവരകൊണ്ട...