ദി ഫാമിലിമാൻ വെബ് സീരീസിലെ മൂസ റഹ്മാനെ ഗംഭീരമാക്കി മലയാളി നടൻ നീരജ് മാധവ് ബോളിവുഡിൽ ചുവട് വച്ചുകഴിഞ്ഞു. മനോജ് ബാജ്പയി കേന്ദ്രകഥാപാത്രമായെത്തിയ ആമസോണ്‍ പ്രൈം സീരീസിന് ശേഷം നീരജ് മാധവ് പുതിയ ചിത്രവുമായി ബോളിവുഡിൽ തന്‍റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് ആന്തോളജി 'ഫീല്‍സ് ലൈക്ക് ഇഷ്‌ക്' എന്ന ചിത്രമാണ് നീരജ് മാധവ് അഭിനയിക്കുന്ന പുതിയ ചിത്രം. ആന്തോളജിയുടെ ഭാഗമാകുന്നുവെന്ന സന്തോഷം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ഏഴു കഥകൾ ചേർത്തൊരുക്കുന്ന ഹിന്ദി ആന്തോളജിയിൽ മദന്‍, മേരി ഖാന്‍, അമോല്‍ പരാഷ്‌കര്‍, കാജോള്‍ ചുഗ്, മിഹിര്‍ അഹുജ, ബവേഷ് ബബാനി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇതാദ്യമായാണ് നീരജ് മാധവ് നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലിന്‍റെ ഭാഗമാകുന്നത്.